കേരളം

kerala

ETV Bharat / city

Kizhakkambalam Violence : ഇതര സംസ്ഥാന തൊഴിലാളികളെ കർശനമായി നിരീക്ഷിക്കാൻ ഡിജിപിയുടെ നിർദേശം - mass search for goondas in kerala

ഇതര സംസ്ഥാന തൊഴിലാളികളുടെ ക്യാമ്പുകൾ നിരീക്ഷിക്കാനും നിർദേശം

DGP's directive to strictly monitor other state workers  KITEX WORKERS ATTACK  kizhakkambalam kitex WORKERS ATTACK  കിഴക്കമ്പലം ആക്രമണം  ഇതര സംസ്ഥാന തൊഴിലാളികളെ നിരീക്ഷിക്കും  mass search for goondas in kerala
കിഴക്കമ്പലം ആക്രമണം: ഇതര സംസ്ഥാന തൊഴിലാളികളെ കർശനമായി നിരീക്ഷിക്കാൻ ഡിജിപിയുടെ നിർദേശം

By

Published : Dec 29, 2021, 10:06 AM IST

തിരുവനന്തപുരം : കിഴക്കമ്പലത്ത് നടത്തിയ ആക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ ഇതര സംസ്ഥാന തൊഴിലാളികളെ കർശനമായി നിരീക്ഷിക്കാൻ സംസ്ഥാന പൊലീസ് മേധാവി അനിൽ കാന്തിൻ്റെ നിർദേശം. ഇതര സംസ്ഥാന തൊഴിലാളികൾക്കിടയിലെ ക്രിമിനലുകളെ നിരീക്ഷണത്തിൽ നിർത്താനാണ് നിർദേശം.

സോണൽ ഐജിമാർ, റേഞ്ച് ഡിഐജിമാർ, ജില്ല പൊലീസ് മേധാവിമാർ എന്നിവർക്കാണ് ചുമതല. വിവരശേഖരണത്തിന് തൊഴിൽ വകുപ്പിൻ്റെ ആവാസ് പദ്ധതി പ്രകാരം ശേഖരിച്ച വിവരങ്ങൾ ഉപയോഗിക്കാമെന്ന് ഉന്നത ഉദ്യോഗസ്ഥർ പങ്കെടുത്ത ഓൺലൈൻ യോഗത്തിൽ ഡിജിപി പറഞ്ഞു.

ക്യാമ്പിലെ ലഹരി തേടി

ഇതര സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന ക്യാമ്പുകളിൽ പൊലീസ് ഉദ്യോഗസ്ഥർ കർശന നിരീക്ഷണം നടത്തണം. ഇവർ മദ്യവും മയക്കുമരുന്നും ഉപയോഗിക്കുന്നുണ്ടോ എന്ന് പരിശോധിക്കും. സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവരെ കണ്ടെത്തി നടപടി സ്വീകരിക്കും.

7 ദിവസം, ഗുണ്ടകൾ 7674

സംസ്ഥാനത്ത് 7 ദിവസത്തിനിടെ 7674 ക്രിമിനലുകൾ അറസ്റ്റിലായി. ഗുണ്ടാ പ്രവർത്തനങ്ങൾ അമർച്ച ചെയ്യുന്നതിൻ്റെ ഭാഗമായി നടത്തിയ റെയ്‌ഡിലാണ് ഇവരെ പിടികൂടിയത്. 7767 വീടുകൾ റെയ്‌ഡ് ചെയ്തു. 3245 മൊബൈൽ ഫോണുകൾ പിടിച്ചെടുത്തു. ജാമ്യവ്യവസ്ഥകൾ ലംഘിച്ച 53 പേരുടെ ജാമ്യം റദ്ദാക്കി. കാപ്പ നിയമപ്രകാരം 175 പേർക്കെതിരെ നടപടി സ്വീകരിച്ചു. റെയ്‌ഡുകൾ ശക്തമായി തുടരാനാണ് ഡി.ജി.പിയുടെ നിർദേശം.

ALSO READ:തിരുവനന്തപുരത്ത് രാത്രിയില്‍ മകളെ കാണാനെത്തിയ 19 കാരനെ പിതാവ് കുത്തിക്കൊന്നു

ആഘോഷത്തിന് പത്തുമണിപ്പൂട്ട്

ഒമിക്രോൺ രോഗവ്യാപനത്തിൻ്റെ പശ്ചാത്തലത്തിൽ പുതുവർഷത്തിൽ സംസ്ഥാന സർക്കാർ സ്വീകരിച്ച കരുതൽ നടപടികൾ ശക്തമായി നടപ്പാക്കാനാണ് പൊലീസിൻ്റെ തീരുമാനം. ആഘോഷങ്ങൾ 10 മണിക്ക് മുൻപ് മാത്രമെന്ന് ഉറപ്പാക്കും. ഇവിടെയും കൊവിഡ്‌ മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കണം. നിയന്ത്രണങ്ങൾ നടപ്പാക്കാൻ മുഴുവൻ പൊലീസ് സേനയെയും വിന്യസിക്കും.

സൈബർ വർഗീയത

വർഗീയ വിദ്വേഷം പരത്തുന്ന സോഷ്യൽ മീഡിയ പോസ്റ്റുകളുടെ പേരിൽ 88 കേസുകൾ സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തു. 31 പേരെ അറസ്റ്റ് ചെയ്തു. ഗ്രൂപ്പ് അഡ്‌മിൻമാരും പ്രതികളാകും. വർഗീയ വിദ്വേഷം പരത്തുന്ന പോസ്റ്റുകൾ നിരീക്ഷിക്കാനും പ്രതികളെ കണ്ടെത്താനും സൈബർ പൊലീസ് സ്റ്റേഷനും സൈബർ സെല്ലും സൈബർഡോമും നിരീക്ഷണം ശക്തമാക്കി.

ABOUT THE AUTHOR

...view details