തിരുവനന്തപുരം :വാഹന പരിശോധന നടത്തുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് കര്‍ശന നിര്‍ദ്ദേശവുമായി സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ. ഉദ്യോഗസ്ഥര്‍ വാഹനത്തിനുള്ളിലേക്ക് കുനിഞ്ഞ് പരിശോധിക്കുന്നത് ഒഴിവാക്കണം. പരിശോധനയ്ക്കിടെ വാഹനത്തെയോ യാത്രക്കാരെയോ ഗ്ലൗസ് ഉപയോഗിക്കാതെ സ്പര്‍ശിക്കാന്‍ പാടില്ല. വാഹനത്തിന്‍റെ ഡിക്കി തുറക്കേണ്ടി വരുന്ന സന്ദര്‍ഭങ്ങളിലും ആവശ്യമായ മുന്‍കുരതല്‍ സ്വീകരിക്കണം. വാഹനം തടഞ്ഞു നിര്‍ത്തുമ്പോള്‍ യാത്രക്കാരുമായി നിശ്ചിത അകലം പാലിക്കുകയും ഏറെ നേരം സംസാരിക്കുന്നത് ഒഴിവാക്കുകയും വേണം. ഇനി ഒരു നിര്‍ദ്ദേശം ഉണ്ടാകും വരെ ബ്രീത്ത് അനലൈസര്‍ ഉപയോഗിക്കാന്‍ പാടില്ല.
വാഹനപരിശോധന; പൊലീസുകാര്‍ക്ക് നിര്‍ദേശങ്ങളുമായി ബെഹ്‌റ - corona latest news
വാഹന പരിശോധനയില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ മാസ്‌കും ഗ്ലൗസും ധരിക്കുന്നുണ്ടെന്ന് ജില്ലാ പൊലീസ് മേധാവികള്‍ ഉറപ്പു വരുത്തണം. ഉദ്യോഗസ്ഥര്‍ വാഹനത്തിനുള്ളിലേക്ക് കുനിഞ്ഞ് പരിശോധിക്കുന്നത് ഒഴിവാക്കണം.
വൈറസ് വ്യാപനം തടയുന്നതിനായി ഡ്യൂട്ടിയിലുള്ള പൊലീസ് ഉദ്യോഗസ്ഥര്‍ ഇടയ്ക്കിടെ കൈകള്‍ സോപ്പോ സാനിറ്റൈസറോ ഉപയോഗിച്ച് വൃത്തിയാക്കണം. വാഹന പരിശോധനയില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ മാസ്‌കും ഗ്ലൗസും ധരിക്കുന്നുണ്ടെന്ന് ജില്ലാ പൊലീസ് മേധാവികള്‍ ഉറപ്പു വരുത്തണം. നിരോധനാജ്ഞ ലംഘിച്ചെത്തുന്ന വാഹനങ്ങള്‍ തടയുമ്പോള്‍ അത്യാവശ്യ ഘട്ടങ്ങളിലല്ലാതെ വാഹനത്തിന്‍റെ രേഖകള്‍ പരിശോധിക്കരുത്. തടഞ്ഞു പരിശോധിക്കുമ്പോള്‍ വാഹനങ്ങളുടെ നീണ്ട നിര ഒഴിവാക്കണം. ഒന്നോ രണ്ടോ പ്രധാന ജങ്ഷനുകള്‍ കേന്ദ്രീകരിച്ച് പരിശോധന നടത്തുന്നതിന് പകരം വിവിധ കേന്ദ്രങ്ങളില്‍ പരിശോധന നടത്തി വൈറസ ബാധ പരമാവധി ഒഴിവാക്കണമെന്ന് ഡി.ജി.പി നിര്‍ദേശിച്ചു.