സിഎജി റിപ്പോര്‍ട്ട്; പരസ്യപ്രതികരണത്തിനില്ലെന്ന് ഡിജിപി - ഡിജിപി
തനിക്ക് പറയാനുള്ളത് പത്രക്കുറിപ്പിലൂടെ അറിയിക്കുമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്റ പറഞ്ഞു.
സിഎജി റിപ്പോര്‍ട്ട്; പരസ്യപ്രതികരണത്തിനില്ലെന്ന് ഡിജിപി
തിരുവനന്തപുരം: സിഎജി റിപ്പോർട്ടിലെ പരാമർശങ്ങളിൽ പരസ്യ പ്രതികരണത്തിനില്ലെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്റ. തനിക്ക് പറയാനുള്ളത് പത്രക്കുറിപ്പിലൂടെ അറിയിക്കും. ഇപ്പോൾ ഒരു വിഷയത്തിലും പ്രതികരിക്കുന്നത് ഉചിതമല്ലെന്നും ഡിജിപി തിരുവനന്തപുരത്ത് പറഞ്ഞു. പരസ്യ പ്രതികരണത്തിന് ഇല്ലെന്നും, പറയാനുള്ളത് നിയമസഭ അക്കൗണ്ട്‌സ് കമ്മറ്റിയിൽ പറയുമെന്നും ഡിജിപി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.