കേരളം

kerala

ETV Bharat / city

യു.എ.പി.എ ചുമത്തിയതില്‍ നിഷ്‌പക്ഷ അന്വേഷണമെന്ന് ഡി.ജി.പി - dgp loknath bahra news

സി.പി.എം പ്രവര്‍ത്തകരുടെ അറസ്റ്റില്‍ വിശദമായ അന്വേഷണത്തിന് ക്രമസമാധാന വിഭാഗം എ.ഡി.ജി.പിയേയും ഉത്തര മേഖല ഐ.ജിയേയും ചുമതലപ്പെടുത്തി

ഡി.ജി.പി

By

Published : Nov 3, 2019, 12:02 PM IST

തിരുവനന്തപുരം:കോഴിക്കോട് മാവോയിസ്റ്റ് ബന്ധം ആരോപിച്ച് യു.എ.പി.എ ചുമത്തി രണ്ടു പേരെ അറസ്റ്റ് ചെയ്ത സംഭവത്തിൽ നിഷ്പക്ഷമായ അന്വേഷണം നടത്തുമെന്ന് ഡി.ജി.പി ലോക്‌നാഥ് ബെഹ്റ. സംഭവത്തെ കുറിച്ച് അന്വേഷിക്കാൻ ക്രമസമാധാന വിഭാഗം എ.ഡി.ജി.പിക്കും ഉത്തര മേഖല ഐ.ജിക്കും നിർദ്ദേശം നൽകി. ഇപ്പോൾ പ്രാഥമികാന്വേഷണം മാത്രമാണ് നടന്നിട്ടുള്ളത്. സംഭവത്തില്‍ തെളിവുകൾ ശേഖരിച്ച് എല്ലാ വശവും വിശദമായി അന്വേഷിച്ച ശേഷം യു.എ.പി.എ ചുമത്തിയത് നിലനിൽക്കുമോയെന്ന് പരിശോധിക്കും. തുടര്‍ന്ന് റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കുമെന്നും ഡി.ജി.പി അറിയിച്ചു.

ABOUT THE AUTHOR

...view details