തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയന്‍റെ പരിപാടികളിൽ പങ്കെടുത്തവരുടെ കറുത്ത മാസ്‌ക് മാറ്റിച്ച സംഭവത്തിൽ നാല് ജില്ല എസ്‌പിമാരോട് വിശദീകരണം തേടി ഡിജിപി അനിൽകാന്ത്. കണ്ണൂർ, കോഴിക്കോട്, കോട്ടയം, തൃശൂർ എന്നീ ജില്ലകളിലെ എസ്‌പിമാരോടാണ് വിശദീകരണം തേടിയത്. മുഖ്യമന്ത്രിയുടെ പരിപാടികളില്‍ കറുപ്പ് മാസ്‌ക് മാറ്റിച്ച സംഭവം വന്‍ വിവാദത്തിനിടയാക്കിയിരുന്നു.
മുഖ്യമന്ത്രിയുടെ പരിപാടികളില്‍ കറുപ്പ് മാസ്‌ക് ഊരി മാറ്റിച്ച സംഭവം : എസ്‌പിമാരോട് വിശദീകരണം തേടി ഡിജിപി
വ്യാപക പ്രതിഷേധം ഉയർന്നതിന് പിന്നാലെ തിങ്കളാഴ്‌ചയാണ് കറുപ്പ് മാസ്‌കിനുള്ള അപ്രഖ്യാപിത നിരോധനം പൊലീസ് പിൻവലിച്ചത്
Also read: കറുപ്പിന് വിലക്കില്ല: ആരുടെയും വഴി തടയില്ല - മുഖ്യമന്ത്രി
ഇതോടെ, കറുത്ത മാസ്‌കിന് വിലക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം വിശദീകരിച്ചിരുന്നു. വ്യാപക പ്രതിഷേധം ഉയർന്നതോടെ തിങ്കളാഴ്‌ചയാണ് കറുപ്പ് മാസ്‌കിനുള്ള അപ്രഖ്യാപിത നിരോധനം പൊലീസ് പിൻവലിച്ചത്. സ്വപ്‌ന സുരേഷിന്‍റെ വെളിപ്പെടുത്തലിൻ്റെ പശ്ചാത്തലത്തിൽ പ്രതിപക്ഷം പ്രതിഷേധവുമായി തെരുവിലിറങ്ങിയതിന് പിന്നാലെയാണ് കറുപ്പ് മാസ്‌കിനും വസ്ത്രത്തിനും ഞായറാഴ്‌ച മുതൽ മുഖ്യമന്ത്രിയുടെ പരിപാടികളില്‍ പൊലീസ് അപ്രഖ്യാപിത വിലക്ക് ഏർപ്പെടുത്തിയത്.