തിരുവനന്തപുരം: വിദ്യാര്‍ഥികള്‍ക്കായി 'വീട് ഒരു വിദ്യാലയം' പദ്ധതിയുമായി വിദ്യാഭ്യാസ വകുപ്പ്. കുട്ടിയുടെ വീടും പരിസരവും പരമാവധി പ്രയോജനപ്പെടുത്തി രക്ഷിതാവിന്‍റെ സഹായത്തോടെ പഠന നേട്ടം ഉറപ്പാക്കുന്നതിന് പൊതുവിദ്യാഭ്യാസ വകുപ്പിന്‍റെ നേതൃത്വത്തില്‍ സമഗ്ര ശിക്ഷാ കേരളം നടപ്പാക്കുന്ന പദ്ധതിയാണിത്.
അധ്യാപകരുടെയും രക്ഷിതാക്കളുടെയും പിന്തുണയോടുകൂടി പഠനപ്രവര്‍ത്തനങ്ങള്‍ ഓരോ കുട്ടിയിലുമെത്തിച്ച് വീട്ടില്‍ പഠനാനുകൂല അന്തരീക്ഷം ഉറപ്പാക്കുകയാണ് ലക്ഷ്യം.
അധ്യാപകരുടെയും രക്ഷിതാക്കളുടെയും പൊതുസമൂഹത്തിലെ വിദ്യാഭ്യാസ പ്രവര്‍ത്തകരുടെയും ജനപ്രതിനിധികളുടെയും കൂട്ടായ്‌മയിലൂടെയാണ് ഈ പദ്ധതി നടപ്പാക്കുന്നത്.
സംസ്ഥാനതല ഉദ്ഘാടനം വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി മണക്കാട് ഗവണ്‍മെന്‍റ് ഗേള്‍സ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ഥിനി ആതിര എം.ബിയുടെ വീട്ടിലെത്തി നിര്‍വഹിച്ചു.