വധശ്രമക്കേസ് പ്രതികള്‍ അറസ്‌റ്റില്‍ - തിരുവനന്തപുരം വാര്‍ത്തകള്‍
തിരുവനന്തപുരം ചെങ്കോട്ടുകോണത്തുവച്ചാണ് വധശ്രമമുണ്ടായത്.
![വധശ്രമക്കേസ് പ്രതികള്‍ അറസ്‌റ്റില്‍ attempted murder case news murder case news കഴക്കൂട്ടം പൊലീസ് തിരുവനന്തപുരം വാര്‍ത്തകള്‍ വധശ്രമം](https://etvbharatimages.akamaized.net/etvbharat/prod-images/768-512-8704818-thumbnail-3x2-j.jpg)
തിരുവനന്തപുരം: ചെമ്പഴന്തി സ്വദേശിയായ നിഷാദ് ബാബുവിനെ ചോങ്കോട്ടുകോണത്ത് വച്ച് വധിക്കാൻ ശ്രമിച്ച കേസിലെ പ്രതികള്‍ പിടിയില്‍. ചേങ്കോട്ടുകോണം സ്വദേശി വിജയകുമാർ (53), കാട്ടായിക്കോണം കുറവിളാകത്ത് വീട്ടിൽ കിരൺജിത്ത് (30), കാട്ടായിക്കോണം പാറവിള വീട്ടിൽ വിഷ്ണു (29) എന്നിവരെയാണ് കഴക്കൂട്ടം പൊലീസ് അറസ്റ്റ് ചെയ്തത്. ഒന്നാം പ്രതിക്കെതിരെയുള്ള കേസുകൾ ഒത്ത് തീർപ്പാക്കാൻ വിസമ്മതിച്ചതിലുള്ള വിരോധത്തിലാണ് പ്രതികൾ സംഘം ചേർന്ന് നിഷാദ് ബാബുവിനെ വധിക്കാൻ ശ്രമിച്ചതെന്ന് പൊലീസ് പറഞ്ഞു. പ്രതികൾക്കെതിരെ മറ്റു സ്‌റ്റേഷനുകളിലും കേസുകളുണ്ട്.