തിരുവനന്തപുരം : തിരുവനന്തപുരം വർക്കല പാപനാശത്ത് സായാഹ്ന സവാരിക്ക് ഇറങ്ങിയ വിദേശ ടൂറിസ്റ്റുകളെ അസഭ്യം പറയുകയും കടന്നാക്രമിക്കുകയും ചെയ്ത കേസിലെ പ്രതി പിടിയില്‍. വർക്കല സ്വദേശി മഹേഷ് ആണ് അറസ്റ്റിലായത്.
തിങ്കളാഴ്ച രാത്രി 8 മണിയോടെ പാപനാശം തിരുവമ്പാടി ബീച്ചിൽ ആണ് സംഭവം. യു.കെ സ്വദേശിനി ആയ ഇമ (29) ഫ്രാൻസ് സ്വദേശിനിയായ എമയി (23) എന്നിവർക്കാണ് സാമൂഹ്യ വിരുദ്ധരിൽ നിന്ന് ശാരീരികവും മാനസികവുമായ പീഡനം നേരിടേണ്ടി വന്നത്. മദ്യലഹരിയിൽ എത്തിയ സംഘമാണ് ഇവർക്ക് നേരെ അതിക്രമം നടത്തിയത്.