തിരുവനന്തപുരം:കവി മുരുകൻ കാട്ടാക്കടയ്ക്ക് ഫോണിലൂടെ വധഭീഷണി. നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ശ്രദ്ധ നേടിയ 'മനുഷ്യനാകണം' എന്ന കവിത രചിച്ചതിനെ ചൊല്ലിയാണ് ഭീഷണി. ഇന്നലെ വൈകീട്ട് മുതലാണ് അജ്ഞാതൻ ഫോണിലൂടെ തുടര്‍ച്ചയായി ഭീഷണി മുഴക്കിയത്. തന്നെ വധിക്കാൻ ഒരു സംഘത്തെ നിയോഗിക്കുമെന്നും ഫലം നാട്ടിൽ വച്ച് അനുഭവിക്കേണ്ടി വരുമെന്നും ഭീഷണിപ്പെടുത്തിയതായി മുരുകൻ കാട്ടാക്കട പറഞ്ഞു.
കവി മുരുകൻ കാട്ടാക്കടയ്ക്ക് വധഭീഷണി - poet murukan kattakada
തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ശ്രദ്ധ നേടിയ 'മനുഷ്യനാകണം' എന്ന കവിത രചിച്ചതിനെ ചൊല്ലിയാണ് ഭീഷണി. തന്നെ വധിക്കാൻ ഒരു സംഘത്തെ നിയോഗിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്ന് അദ്ദേഹം പൊലീസില്‍ പരാതി നല്‍കി.
കവി മുരുകൻ കാട്ടക്കട
തുടര്‍ന്ന് തിരുവനന്തപുരം റൂറൽ എസ്.പിക്കും സൈബർ ക്രൈം പൊലീസ് സ്റ്റേഷനിലും അദ്ദേഹം പരാതി നൽകി. ചോപ്പ് എന്ന ചിത്രത്തിന് വേണ്ടിയാണ് അദ്ദേഹം ഗാനം എഴുതി ആലപിച്ചത്.