തിരുവനന്തപുരം :ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് കേരളത്തിലേക്ക് മടങ്ങുന്നവര്‍ക്ക് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണ്ടെന്ന കാലയളവ് 24ല്‍ നിന്ന് ദീര്‍ഘിപ്പിക്കണമെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. അല്ലെങ്കില്‍ ജനങ്ങള്‍ അന്യനാട്ടില്‍ കിടന്ന് വീര്‍പ്പുമുട്ടി മരിക്കും. പ്രവാസികളെയും നാട്ടിലുള്ളവരെയും തമ്മില്‍ വേര്‍തിരിക്കാന്‍ സര്‍ക്കാര്‍ ബോധപൂര്‍വം ശ്രമിക്കുകയാണെന്ന് സശയിക്കുന്നു. കൊറോണയുടെ സുവര്‍ണ ദിനങ്ങള്‍ നാം പ്രയോജനപ്പെടുത്തിയില്ല. പ്രവാസികള്‍ നാട്ടിലേക്ക് വരാന്‍ വൈകിയത് അവരുടെ കുറ്റം കൊണ്ടല്ല. കേന്ദ്രം സമ്മതിച്ചില്ല. കേരളം ആവശ്യപ്പെട്ടില്ല. രോഗികളെ കൊണ്ടുവരണമെന്ന് ആരും പറയില്ലെന്നും ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി.
കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് അപ്രായോഗികമെന്ന് ഉമ്മന്‍ ചാണ്ടി - ഉമ്മന്‍ ചാണ്ടി
പ്രവാസികളെയും നാട്ടിലുള്ളവരെയും തമ്മില്‍ വേര്‍തിരിക്കാന്‍ സര്‍ക്കാര്‍ ബോധപൂര്‍വം ശ്രമിക്കുകയാണെന്ന് സശയിക്കുന്നുവെന്ന് ഉമ്മൻ ചാണ്ടി തിരുവനന്തപുരത്ത് പറഞ്ഞു.
ഒരു രോഗി വിമാനത്തിലുണ്ടെങ്കില്‍ രോഗം പകരുമെങ്കില്‍ വുഹാനില്‍ നിന്ന് രോഗികളെ നാട്ടിലെത്തിച്ച വിമാനത്തില്‍ സഞ്ചരിച്ച മറ്റ് യാത്രക്കാര്‍ക്ക് കൊവിഡ് വരേണ്ടതല്ലേ. അതിലൂടെ കേരളത്തില്‍ ഒരാള്‍ക്കും രോഗം പകര്‍ന്നില്ല. ഈ അനുഭവം നമുക്ക് മുന്നിലുണ്ട്. 75000 പേര്‍ വിദേശത്തു നിന്ന് മടങ്ങിവന്നതില്‍ 0.85 ശതമാനം പേര്‍ക്ക് മാത്രമാണ് രോഗം സ്ഥിരീകരിച്ചത്. ഇന്ത്യയില്‍ ഒരു സംസ്ഥാനവും ഇത്തരം വ്യവസ്ഥ മുന്നോട്ടു വച്ചിട്ടില്ല.
കൊവിഡ് ഇല്ലെന്ന സര്‍ട്ടിഫിക്കറ്റ് അപ്രായോഗികമാണ്. രോഗം പടരും മുന്‍പ് ആളുകളെ വിദേശത്തു നിന്നും അന്യ സംസ്ഥാനങ്ങളില്‍ നിന്ന് കൊണ്ടുവരാമായിരുന്നു. രോഗ മുക്തിയില്‍ കേരളത്തിനുള്ള ഖ്യാതി കുറയ്ക്കുക എന്ന ഉദ്ദേശം പ്രതിപക്ഷത്തിനില്ലെന്നും പ്രതിപക്ഷം പറയുന്നത് അംഗീകരിക്കാന്‍ ബുദ്ധിമുട്ടാണെങ്കില്‍ മുഖ്യമന്ത്രി പത്ത് പ്രവാസികളെ വിളിച്ച് കാര്യങ്ങള്‍ തിരക്കുകയാണ് വേണ്ടെതെന്നും ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടു.