തിരുവനന്തപുരം:നരുവാമൂട്ടിൽ അമ്മയെ കൊലപ്പെടുത്തിയ ശേഷം മകൾ മൃതദേഹം കത്തിക്കാൻ ശ്രമിച്ചു. മകൾ പൊലീസ് കസ്റ്റഡിയിൽ. നരുവാമൂട് മൊട്ടമൂട് സ്വദേശി അന്നമ്മയെയാണ് (86) മകൾ ലീല കൊലപ്പെടുത്തിയത്.
അമ്മയെ കൊലപ്പെടുത്തി കത്തിക്കാൻ ശ്രമം; മകൾ പൊലീസ് കസ്റ്റഡിയിൽ - daughter killed mother and burned in Thiruvananthapuram
മകൾ ലീല മാനസിക രോഗത്തിന് ചികിത്സയിൽ ആയിരുന്നുവെന്ന് പൊലീസ്.
അമ്മയെ കൊലപ്പെടുത്തി കത്തിക്കാൻ ശ്രമം; മകൾ പൊലീസ് കസ്റ്റഡിയിൽ
ലീല മാനസിക രോഗത്തിന് ചികിത്സയിൽ ആയിരുന്നുവെന്ന് പൊലീസ് പറയുന്നു. രാവിലെ അന്നമ്മയും ലീലയും തമ്മിൽ വാക്കേറ്റം നടന്നിരുന്നുവെന്നും തുടർന്ന് ലീല കത്തികൊണ്ട് വെട്ടി കൊലപ്പെടുത്തിയശേഷം അന്നമ്മയുടെ മൃതദേഹം വീടിന്‍റെ മുന്നിലുള്ള റോഡിലിട്ട് കത്തിക്കാൻ ശ്രമിച്ചുവെന്ന് പൊലീസ് പറയുന്നു. രണ്ടു മക്കളുള്ള ലീല ഭർത്താവുമായി പിണങ്ങി അമ്മയോടൊപ്പം ആയിരുന്നു താമസം.
ALSO READ:അഫ്‌ഗാന്‍ മണ്ണ് രാജ്യങ്ങളെ ആക്രമിക്കാന്‍ ഉപയോഗിക്കരുതെന്ന് ഇന്ത്യ