തിരുവനന്തപുരം തീരമേഖലയില്‍ കനത്ത ജാഗ്രത - ശംഖുമുഖം
മത്സ്യബന്ധന ബോട്ടുകൾ കരയ്ക്കടുപ്പിച്ചു. വലിയതുറ, ശംഖുമുഖം തീരങ്ങൾ എൻഡിആർഎഫ് സംഘം സന്ദർശിച്ചു.
തിരുവനന്തപുരം: ബുറെവി ചുഴലിക്കാറ്റ് കേരള തീരത്തോട് അടുക്കുന്ന സാഹചര്യത്തിൽ തിരുവനന്തപുരത്തെ തീരദേശങ്ങളില്‍ കർശന ജാഗ്രത. തീരമേഖലയിൽ പ്രത്യേക ക്രമീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളത്. മത്സ്യബന്ധന ബോട്ടുകൾ കരയ്ക്കടുപ്പിച്ചു. പൂന്തുറ, വലിയതുറ, ബീമാപള്ളി പ്രദേശങ്ങളിലെ മത്സ്യത്തൊഴിലാളികൾ ആരും തന്നെ കടലിൽ പോയിട്ടില്ല. ഇന്നലെ മത്സ്യബന്ധനത്തിനായി കടലിൽ പോയ ബോട്ടുകളും തിരികെ എത്തിച്ചിട്ടുണ്ട്. വലിയതുറ, ശംഖുമുഖം തീരങ്ങൾ എൻഡിആർഎഫ് സംഘം സന്ദർശിച്ചു. കലക്ടറുടെ മേൽനോട്ടത്തിൽ തിരുവനന്തപുരത്ത് പ്രത്യേക കൺട്രോൾ റൂം തുറന്നിട്ടുണ്ട്.