തിരുവനന്തപുരം: സംസ്ഥാനത്ത് പെൻഷൻ വിതരണം ആരംഭിച്ചതോടുകൂടി ഗ്രാമപ്രദേശത്തെ ബാങ്കുകൾക്ക് മുമ്പിൽ വൻതിരക്ക്. രാവിലെ മുതലാണ് പെൻഷൻ വാങ്ങാൻ ഗുണഭോക്താക്കൾ ഗ്രാമപ്രദേശത്തെ ബാങ്കുകളുടെ മുൻപിൽ തടിച്ചുകൂടിയത്. കൊവിഡിന്‍റെ പശ്ചാത്തലത്തിൽ സാമൂഹിക അകലം പാലിക്കണമെന്ന് സർക്കാർ നിർദേശിക്കുന്നുണ്ടെങ്കിലും ഇവയൊന്നും പാലിക്കാതെയാണ് പലയിടത്തും പെൻഷന് വേണ്ടി ഗുണഭോക്താക്കൾ ഒത്തുകൂടിയത്.
പെന്‍ഷന്‍ വാങ്ങാന്‍ ബാങ്കുകൾക്ക് മുമ്പിൽ വൻതിരക്ക് - കൊറോണ വാര്‍ത്തകള്‍
അനിയന്ത്രിതമായ തിരക്ക് ഉണ്ടായാല്‍ പെൻഷൻ വിതരണം നിർത്തിവെക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്.
അതേസമയം അനിയന്ത്രിതമായ തിരക്ക് ഉണ്ടായാല്‍ പെൻഷൻ വിതരണം നിർത്തിവെക്കുമെന്ന് ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. തിരക്ക് നിയന്ത്രിക്കാൻ ഒരു നിശ്ചിത അകലം ഒരുക്കി പൊലീസ് പലയിടത്തും സ്ഥിതിഗതികൾ ശാന്തമാക്കി. പൊതുഗതാഗത സേവനങ്ങൾ ഇല്ലാത്ത പശ്ചാത്തലത്തിൽ വറുതി കാലത്ത് നിന്ന് രക്ഷ നേടാൻ കാൽനടയായാണ് വൃദ്ധജനങ്ങൾ ഉൾപ്പെടെയുള്ളവർ ബാങ്കുകളുടെ മുന്നിലെത്തിയത്. ബാങ്കുകളിൽ ആവശ്യത്തിന് ജീവനക്കാർ ഇല്ലാത്തത് നിലവിലുള്ള ജീവനക്കാർക്ക് ഏറെ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട് . അടിയന്തരമായി ഇതിനൊരു പരിഹാരം കാണണമെന്നാണ് ഗുണഭോക്താക്കളുടെ ആവശ്യം.