കേരളം

kerala

ETV Bharat / city

"തെരഞ്ഞെടുപ്പ് വരികയാണ് ജാഗ്രത പാലിക്കണം": മന്ത്രിമാരുടെ സ്‌റ്റാഫംഗങ്ങളോട് സിപിഎം - സ്റ്റാഫംഗങ്ങള്‍

മന്ത്രിമാരുടെ ഓഫിസിൽ പലരും എത്തും. എന്നാൽ ദുരൂഹ വ്യക്തിത്വങ്ങളെ അകറ്റി നിർത്താൻ പ്രത്യേക ശ്രദ്ധ വേണം. വ്യക്തി സൗഹൃദങ്ങളിൽ പോലും ജാഗ്രത വേണമെന്നും കോടിയേരി ബാലകൃഷ്‌ണൻ നിർദേശം നൽകി

cpm latest news  staff of ministers to be vigilant  സിപിഎം വാര്‍ത്തകള്‍  മന്ത്രിമാര്‍  സ്റ്റാഫംഗങ്ങള്‍  സ്വര്‍ണക്കടത്ത്
"തെരഞ്ഞെടുപ്പ് വരികയാണ് ജാഗ്രത പാലിക്കണം" :മന്ത്രിമാരുടെ സ്‌റ്റാഫംഗങ്ങളോട് സിപിഎം

By

Published : Jul 23, 2020, 3:17 PM IST

തിരുവനന്തപുരം: ആരോപണങ്ങളും ആക്ഷേപങ്ങളുമുണ്ടാകാതിരിക്കാൻ ജാഗ്രത വേണമെന്ന് പേഴ്സണൽ സ്റ്റാഫംഗങ്ങൾക്ക് മുന്നറിയിപ്പ് നൽകി സിപിഎം. തെരഞ്ഞെടുപ്പ് അടുത്തിരിക്കുകയാണെന്ന ശ്രദ്ധ എല്ലാവർക്കുമുണ്ടാകണമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ നിർദേശിച്ചു.

സ്വർണ കള്ളക്കടത്ത് വിവാദത്തിന്‍റെ പശ്ചാത്തലത്തിൽ സിപിഎം വിളിച്ചു ചേർത്ത മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫംഗങ്ങളുടെ യോഗത്തിലാണ് കോടിയേരിയുടെ നിർദേശം. സെക്രട്ടറി തലത്തിലുള്ള സ്റ്റാഫംഗങ്ങളെയാണ് യോഗത്തിൽ വിളിച്ചത്. മന്ത്രിമാരുടെ ഓഫിസിൽ പ്രവർത്തികുമ്പോൾ ജാഗ്രത കൃത്യമായി പാലിക്കണം. ഏത് സമയത്തും ആരോപണങ്ങൾ വരാം എന്നത് മുന്നിൽ കണ്ട് നടപടികൾ സ്വീകരിക്കണം. തീരുമാനങ്ങൾ എടുക്കുമ്പോൾ കൂടിയാലോചനകൾ ഉറപ്പാക്കണം. മന്ത്രിമാരുടെ ഓഫിസിൽ പലരും എത്തും. എന്നാൽ ദുരൂഹ വ്യക്തിത്വങ്ങളെ അകറ്റി നിർത്താൻ പ്രത്യേക ശ്രദ്ധ വേണം. വ്യക്തി സൗഹൃദങ്ങളിൽ പോലും ജാഗ്രത വേണമെന്നും കോടിയേരി നിർദേശം നൽകി.

ഉദ്യോഗസ്ഥ തലത്തിലെ അനാവശ്യ ഇടപെടലുകൾ തടയാനും അവരുടെ പ്രവർത്തനം നിയന്ത്രിക്കാനും പേഴ്സണൽ സ്റ്റാഫിന് കഴിയണമെന്നും സിപിഎം നിർദേശിച്ചു. പാർട്ടിയുടെ നിലപാടുകൾ കർശനമായി തന്നെ പാലിക്കണമെന്നും, തുടർ ഭരണമെന്ന ലക്ഷ്യത്തിന് ഇത് അനിവാര്യമാണെന്നും കോടിയേരി യോഗത്തിൽ വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ ഓഫിസിലെ പേഴ്സണൽ സ്റ്റാഫംഗങ്ങളുടെ വീഴ്ചയാണ് ഭരണം ഉദ്യോഗസ്ഥ തലത്തിൽ എത്തിയതെന്ന് സിപിഎമ്മിനുള്ളിൽ വിമർശനമുണ്ടായിരുന്നു. കൂടാതെ മന്ത്രിമാരുടെ നിരവധി പേഴ്സണൽ സ്റ്റാഫംഗങ്ങൾക്കെതിരെ പരാതികളും പാർട്ടിക്ക് ലഭിച്ചിരുന്നു. ഇവയെല്ലാം പരിഗണിച്ചാണ് പാർട്ടിയുടെ കർശന നിർദേശം. എല്ലാ ആറ് മാസം കൂടുമ്പോഴും പാർട്ടി ഇത്തരത്തിൽ യോഗം വിളിക്കാറുണ്ടായിരുന്നു എന്നാൽ കഴിഞ്ഞ കുറച്ചു നാളായി ഇത് നടന്നിരുന്നില്ല. വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് അടിയന്തരമായി യോഗം വിളിച്ചത്. പ്രതിച്ഛായയിൽ മുന്നിൽ നിന്നപ്പോഴാണ് സർക്കാരിന് ഇത്തരമൊരു വിവാദത്തിൽ പ്രതിരോധത്തിലാകേണ്ടി വന്നത്. ഇത്തരമൊരു സാഹചര്യം ഇനി ഉണ്ടാകാതിരിക്കാനും, ആവശ്യമായ തിരുത്തൽ നടപടികൾക്കുമാണ് സിപിഎം ശ്രമം.

ABOUT THE AUTHOR

...view details