തിരുവനന്തപുരം: വെള്ളറട ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് എം.ശോഭ കുമാരിയെ സിപിഎം പാർട്ടി അംഗത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്തു. അതേസമയം തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം അവശേഷിക്കുന്ന സാഹചര്യത്തിൽ പ്രസിഡന്‍റ് സ്ഥാനത്ത് ശോഭ തന്നെ തുടരാനാണ് സാധ്യത. പഞ്ചായത്തിലെ ലൈഫ് ഭവനപദ്ധതി വീട് നിർമാണത്തിലെ ക്രമക്കേടിൽ ആരോപണവിധേയയായതിനാണ് ശോഭ കുമാരിയെ പാർട്ടി ലോക്കൽ കമ്മിറ്റി പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്തത്. ആറ് മാസത്തേക്കാണ് വിലക്ക്.
വെള്ളറട ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് എം.ശോഭയെ സിപിഎം സസ്‌പെന്‍ഡ് ചെയ്‌തു
ലൈഫ് പദ്ധതിയിലെ ക്രമക്കേട് ആരോപിച്ചാണ് ഇവരെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്‌തത്. എങ്കിലും പ്രസിഡന്‍റ് സ്ഥാനത്ത് നിന്ന് ശോഭയെ മാറ്റിയേക്കില്ല
കാക്കതൂക്കി വാർഡിലെ യശോദ എന്ന വിധവയുടെ വീട് നിർമാണവുമായി ബന്ധപ്പെട്ട് ഉയർന്ന ആരോപണങ്ങൾ വിവിധ രാഷ്ട്രീയ കക്ഷികളുടെ സമരത്തിനും പഞ്ചായത്ത് പടിക്കൽ കയ്യാങ്കളിയിലും കലാശിച്ചിരുന്നു. വീടിന്‍റെ കരാർ ഏറ്റെടുത്തിരുന്ന ശോഭയുടെ ഭർത്താവ് മോഹനൻ ആത്മഹത്യക്ക് ശ്രമിച്ചതും വൻ വിവാദം സൃഷ്ടിച്ചിരുന്നു. ഇതെല്ലാം പാർട്ടിയുടെ മുഖച്ഛായക്ക് മങ്ങലേല്‍പ്പിച്ചതാണ് നടപടിക്ക് കാരണമായത്. പഞ്ചായത്തിലെ 23 വാർഡുകളിലായി 11 എൽഡിഎഫ്, 10 യുഡിഎഫ്, രണ്ട് ബിജെപി എന്നിങ്ങനെയായിരുന്നു കക്ഷിനില. രണ്ടുമാസം മുമ്പ് വേങ്കോട് വാർഡിലെ എൽഡിഎഫ് മെമ്പർ ഷാജി മരണപ്പെട്ടതോടു കൂടി യുഡിഎഫും എൽഡിഎഫും പഞ്ചായത്തിൽ തുല്യരാണ്.