തിരുവനന്തപുരം : മതനിരപേക്ഷ ഉള്ളടക്കത്തോടെ വരുന്ന ആരെയും ഇടതുമുന്നണി സ്വീകരിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. മുസ്ലിം ലീഗിനെ മുന്നണിയിലെടുക്കുന്ന കാര്യം ആ ഘട്ടത്തിൽ പറയാം. രാഷ്ട്രീയത്തിൽ നാളെ എന്ത് സംഭവിക്കുമെന്ന് മുൻകൂട്ടി പറയാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയിൽ ബിജെപിക്ക് ബദൽ തങ്ങളാണെന്ന് പാവപ്പെട്ട ജനങ്ങളെ ധരിപ്പിക്കാനാണ് കോൺഗ്രസിന്റെ ഭാരത് ജോഡോ യാത്ര. കേരളത്തിന് പുറത്ത് മൃദു ഹിന്ദുത്വം കൊണ്ടുനടക്കുന്ന കോൺഗ്രസ് ദുർബലമായിക്കൊണ്ടിരിക്കുകയാണെന്നും ജാഥ കേരളത്തിൽ ഒരു സ്വാധീനവും ചെലുത്തില്ലെന്നും എംവി ഗോവിന്ദന് പറഞ്ഞു.
മാധ്യമങ്ങള്‍ മൂലധനശക്തികളുടെ കൈയില്‍ :വരുന്ന പാർലമെന്റ് തെരഞ്ഞെടുപ്പിൽ കേരളം കേന്ദ്രമാക്കി ജനാധിപത്യ ബദൽ രൂപം കൊള്ളും. മാധ്യമങ്ങളടക്കം കേരളത്തിൽ എല്‍ഡിഎഫ് തോൽക്കുന്ന തരത്തിൽ പ്രചാരണം നടത്തി. ഒരു വികസനവും കേരളത്തിൽ പാടില്ലെന്ന നിലയാണ് ഇപ്പോള്‍. പ്രതിപക്ഷത്തിന്റെ പേരിലാണെങ്കിലും ഇതെല്ലാം മാധ്യമങ്ങളാണ് ചെയ്യുന്നത്. മൂലധനശക്തികളുടെ കൈയിലാണ് മാധ്യമങ്ങള്‍.