കേരളം

kerala

ETV Bharat / city

രാജ്യസഭ തെരഞ്ഞെടുപ്പ്: ഘടകകക്ഷികളുമായി ചര്‍ച്ച നടത്തിയ ശേഷം സ്ഥാനാര്‍ഥി പ്രഖ്യാപനമെന്ന് കോടിയേരി

രാജ്യസഭ തെരഞ്ഞെടുപ്പിലെ സ്ഥാനാർഥിയെ സംബന്ധിച്ച് അന്തിമ തീരുമാനം ഇടതുമുന്നണി യോഗമാണ് തീരുമാനിക്കുകയെന്ന് കോടിയേരി

By

Published : Mar 9, 2022, 2:57 PM IST

Updated : Mar 9, 2022, 4:05 PM IST

കോടിയേരി രാജ്യസഭ തെരഞ്ഞെടുപ്പ്  കോടിയേരി രാജ്യസഭ സ്ഥാനാര്‍ഥി പ്രഖ്യാപനം  കോടിയേരി ഘടകകക്ഷി ചര്‍ച്ച  രാജ്യസഭ തെരഞ്ഞെടുപ്പ് സിപിഎം സ്ഥാനാർഥി  kodiyeri on rajya sabha election  ldf candidate list for rajya sabha election  cpm state secretary on ldf meet
രാജ്യസഭ തെരഞ്ഞെടുപ്പ്: ഘടകകക്ഷികളുമായി ചര്‍ച്ച നടത്തിയ ശേഷം സ്ഥാനാര്‍ഥി പ്രഖ്യാപിക്കുമെന്ന് കോടിയേരി

തിരുവനന്തപുരം: ഘടകകക്ഷികളുമായുള്ള ചർച്ചകൾക്ക് ശേഷം രാജ്യസഭ തെരഞ്ഞെടുപ്പിലെ സ്ഥാനാർഥികളെ പ്രഖ്യാപിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍. ചില ഘടകകക്ഷികൾ സീറ്റ് ആവശ്യപ്പെട്ടിട്ടുണ്ട്. ഇവരുമായി എല്ലാം ചർച്ച ചെയ്യും. ഇടതുമുന്നണി യോഗമാണ് ഇക്കാര്യം തീരുമാനിക്കുക.

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍ മാധ്യമങ്ങളെ കാണുന്നു

Also read: സുധാകരനെതിരായ പ്രസ്‌താവനയിൽ ഉറച്ച് നിൽക്കുന്നുവെന്ന് സി.വി വർഗീസ്; ന്യായീകരിച്ച് എം.എം മണി

മുന്നണി തീരുമാനത്തിന്‌ ശേഷം സിപിഎം സ്ഥാനാർഥിയെ സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം തീരുമാനിക്കുമെന്നും കോടിയേരി പറഞ്ഞു. സെക്രട്ടേറിയറ്റ് അംഗങ്ങളുടെയും മറ്റ് നേതാക്കളുടെയും പ്രവർത്തന ചുമതല പാർട്ടി കോൺഗ്രസിന് ശേഷം മാത്രമേ നിശ്ചയിക്കുകയുള്ളൂവെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.

Last Updated : Mar 9, 2022, 4:05 PM IST

ABOUT THE AUTHOR

...view details