കേരളം

kerala

ETV Bharat / city

കോണ്‍ഗ്രസിനും ബിജെപിക്കും സ്വപ്ന സുരേഷിന്‍റെ മൊഴി വേദവാക്യമെന്ന് കോടിയേരി - cpm state secretary kodiyeri balakrishnan

മുഖ്യമന്ത്രി രാജിവെക്കണമെന്ന ആവശ്യം ഉന്നയിച്ച് ബിജെപിയും കോൺഗ്രസും സമരം നടത്തുന്നത് പ്രതിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണെന്നും കോടിയേരി ബാലകൃഷ്ണന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ വിമര്‍ശിച്ചു.

കോണ്‍ഗ്രസ് ബിജെപി  സ്വപ്ന സുരേഷിന്‍റെ മൊഴി  കോടിയേരി ഫേസ്ബുക്ക് പോസ്റ്റ്  കോടിയേരി ബാലകൃഷ്ണൻ  cpm state secretary kodiyeri balakrishnan  kodiyeri balakrishnan
കോണ്‍ഗ്രസിനും ബിജെപിക്കും സ്വപ്ന സുരേഷിന്‍റെ മൊഴി വേദവാക്യമെന്ന് കോടിയേരി

By

Published : Oct 12, 2020, 5:19 PM IST

Updated : Oct 12, 2020, 5:30 PM IST

തിരുവനന്തപുരം:ബിജെപിയുടേയും യുഡിഎഫിന്‍റെയും നേതൃ കേന്ദ്രമായി സ്വപ്ന സുരേഷ് മാറിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. കോൺഗ്രസിനും ബിജെപിക്കും സ്വർണക്കടത്ത് കേസിലെ പ്രതിയുടെ മൊഴിയാണ് വേദവാക്യം. ഇത് അപമാനകരമാണെന്നും കോടിയേരി ഫേസ്ബുക്ക് പോസ്റ്റിൽ വിമര്‍ശിച്ചു.

പ്രതിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രി രാജിവെക്കണമെന്ന ആവശ്യം ഉന്നയിച്ച് ബിജെപിയും കോൺഗ്രസും സമരം നടത്തുന്നത്. പ്രതി എൻഫോഴ്‌സ്‌മെന്‍റിന് നൽകിയ മൊഴി ബിജെപിയുടെ മുഖപത്രത്തിൽ മാത്രമാണ് ആദ്യം വാർത്തയായി വന്നത്. മറ്റു മാധ്യമങ്ങളും ഇത് ഏറ്റു പിടിച്ചെന്നും കോടിയേരി പറഞ്ഞു. പിന്നാലെ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ബിജെപി പ്രസിഡന്‍റിന്‍റെ പ്രസ്താവന വന്നു.

പതിവുപോലെ ഇത് കോൺഗ്രസ് ആവർത്തിക്കുകയും ചെയ്തു. രാഷ്ട്രീയ താല്‍പര്യങ്ങൾക്ക് അന്വേഷണ ഏജൻസികളെ ദുരുപയോഗപ്പെടുത്തുന്നതിനുള്ള ശ്രമവും ഇതിനിടയിൽ നടക്കുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു. സംസ്ഥാനത്ത് നടക്കുന്ന വികസന പ്രവർത്തനങ്ങൾ ജനങ്ങളിലേക്ക് തിരിക്കാനുള്ള ആസൂത്രിത ശ്രമം കൂടിയാണ് ഇതിന് പിന്നിൽ. ഇത് ജനങ്ങള്‍ തിരിച്ചറിയുമെന്ന് ഇക്കൂട്ടർ മനസിലാക്കുന്നത് നല്ലതാണെന്നും കോടിയേരി ഫേസ്ബുക്കിൽ കുറിച്ചു.

Last Updated : Oct 12, 2020, 5:30 PM IST

ABOUT THE AUTHOR

...view details