തിരുവനന്തപുരം:ഇടത് സർക്കാറിനെ വലിച്ച് താഴെയിടാൻ കഴിയാത്തതിനാൽ കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് കേന്ദ്രം പുകമറ സൃഷ്ടിക്കുകയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. സംസ്ഥാന സർക്കാറിനെ വലിച്ച് താഴെയിടുമെന്ന് കേരളത്തിൽ വന്ന് പ്രസംഗിച്ചത് അമിത് ഷായാണ്. ഇത് നടപ്പിലാകില്ലെന്ന് മനസിലായതുകൊണ്ടാണ് കേന്ദ്ര ഏജൻസികളെ ഉപയോഗിക്കുന്നത്. ബിജെപി ഇതര സർക്കാരുകളെ അട്ടിമറിക്കാൻ കേന്ദ്രം രാജ്യം മുഴുവൻ കേന്ദ്ര ഏജൻസികളെ ഉപയോഗിക്കുകയാണ്. കോൺഗ്രസ് എംഎൽഎമാരെ ഭയപ്പെടുത്തി ബിജെപിയിൽ എത്തിക്കുന്നു. ഇത് കേരളത്തിൽ നടക്കില്ല. ഒരു ഇടത് എംഎൽഎയെ പോലും ലഭിക്കില്ലെന്ന് മനസിലായതു കൊണ്ടാണ് ദുഷ്പ്രചരണങ്ങൾ നടത്തുന്നതെന്നും കോടിയേരി പറഞ്ഞു.
കേന്ദ്രത്തിന്‍റേത് പുകമറ സൃഷ്ടിക്കാനുള്ള ശ്രമമെന്ന് സിപിഎം - life mission cbi probe
ലൈഫിനെതിരെ റെക്കോഡ് വേഗത്തിൽ സിബിഐ അന്വേഷണം വന്നത് സർക്കാറിനെതിരെ പ്രചരണ കോലാഹലം സൃഷ്ടിക്കാനാണെന്ന് കോടിയേരി ബാലകൃഷ്ണന്‍. ഭരണം കിട്ടില്ലെന്ന് ഉറപ്പുള്ള ബിജെപി കോൺഗ്രസിനെ കൂട്ടുപിടിച്ച് തുടർ ഭരണം തടയാനുള്ള അവിശുദ്ധ നീക്കത്തിലാണെന്നും അദ്ദേഹം ആരോപിച്ചു.
സർക്കാറിന്‍റെ തുടർ ഭരണം തടയാന്‍ കോൺഗ്രസ് ഇതിനൊപ്പം നിൽക്കുകയാണ്. സർക്കാറിനെതിരെ ഉന്നയിക്കുന്ന ആരോപണങ്ങളില്‍ പ്രതിപക്ഷം തെളിവുകള്‍ പുറത്ത് വിടുന്നില്ല. എന്‍ഫോഴ്‌സ്‌മെന്‍റ് ചോദ്യം ചെയ്ത മന്ത്രിമാരെ മറ്റ് സംസ്ഥാനങ്ങളിലൊന്നും കോൺഗ്രസ് പുറത്താക്കിയിട്ടില്ല. റോബർട്ട് വദ്രയെ ചോദ്യം ചെയ്തതു കൊണ്ട് പ്രിയങ്ക ഗാന്ധിയെ പുറത്താക്കിയില്ല. മറ്റ് ഇടങ്ങളിൽ ഇത്തരം നടപടികളെ എതിർത്തവർ ഇവിടെ സ്വാഗതം ചെയ്യുന്നത് സങ്കുചിതമായ രാഷ്ട്രീയ താല്‍പര്യം കൊണ്ടാണെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.
സ്വർണക്കടത്ത് കേസിലെ അന്വേഷണം ബിജെപിയുടെ അടുപ്പക്കാരിൽ എത്തിയതോടെ നിലച്ച അവസ്ഥയിലാണ്. ഈ കേസിൽ സർക്കാറിനെ കുടുക്കാൻ പറ്റാത്തതിനാൽ ലൈഫ് പദ്ധതിയെ വികൃതമാക്കാൻ ശ്രമിക്കുകയാണ്. ലൈഫിനെതിരെ റെക്കോഡ് വേഗത്തിൽ സിബിഐ അന്വേഷണം വന്നത് സർക്കാറിനെതിരെ പ്രചരണ കോലാഹലം സൃഷ്ടിക്കാനാണ്. ഭരണം കിട്ടില്ലെന്ന് ഉറപ്പുള്ള ബിജെപി കോൺഗ്രസിനെ കൂട്ടുപിടിച്ച് തുടർ ഭരണം തടയാനുള്ള അവിശുദ്ധ നീക്കത്തിലാണ്. ഭരണം ലഭിക്കാൻ ഏത് തീവ്രവാദ ശക്തികളുമായും കൂട്ടുകൂടാൻ തയ്യാറുള്ള യുഡിഎഫ് ഇത് സ്വാഗതം ചെയ്യുകയാണെന്നും കോടിയേരി ആരോപിച്ചു.