തിരുവനന്തപുരം:സിപിഎം സംസ്ഥാന സമ്മേളനത്തില്‍ റവന്യൂ വകുപ്പിനെതിരെ ഉയർന്ന ആരോപണത്തിന് മറുപടിയുമായി കെ രാജൻ. പട്ടയം നല്‍കുന്നതിന് സിപിഐ നേതാക്കള്‍ പണം വാങ്ങുമെന്ന് സിപിഎം നേതാക്കള്‍ പറയുമെന്ന് കരുതുന്നില്ല. പട്ടയം വാങ്ങുന്നതിന് ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലി നല്‍കേണ്ട കാര്യവുമില്ല. അഴിമതിക്കാരുടെ അവസ്ഥ നമുക്ക് മുന്നിലുണ്ടെന്നും മന്ത്രി പ്രതികരിച്ചു. അതേസമയം പദ്ധതികള്‍ നടത്തുന്നതിന് ആവശ്യമായ സമയം എടുക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
നേരത്തെ റവന്യൂ വകുപ്പിലെ കാലതാമസത്തെപ്പറ്റി പരസ്യമായി മുഖ്യമന്ത്രി വിമര്‍ശനം ഉന്നയിച്ചിരുന്നു. അതേ സമയം റവന്യുവകുപ്പിന്‍റെ നൂറുദിന കര്‍മ്മ പദ്ധതിയുടെ ലോഗോ പ്രകാശനം മന്ത്രിയും അഡീഷണല്‍ ചീഫ് സെക്രട്ടറിയും ചേര്‍ന്ന് നടത്തി.