തിരുവനന്തപുരം: എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്ട്രേറ്റിനെതിരെ വീണ്ടും സിപിഎമ്മിന്‍റെ അവകാശ ലംഘന നോട്ടിസ്. നിയമസഭയുടെ മേശപ്പുറത്തു വെയ്ക്കും മുമ്പ് സിഎജി റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങളില്‍ ഇ.ഡി അന്വേഷണം ആരംഭിച്ചത് നിയമസഭയോടുള്ള അവഹേളനം എന്നാരോപിച്ച് എം സ്വരാജ് എംഎല്‍എ ആണ് സ്പീക്കര്‍ക്ക് അവകാശ ലംഘന നോട്ടീസ് നല്‍കിയത്.
ഇ.ഡിക്കെതിരെ സിപിഎമ്മിന്‍റെ അവകാശ ലംഘന നോട്ടിസ് - assembly speaker
നിയമസഭയുടെ മേശപ്പുറത്തു വയ്ക്കാത്ത സിഎജി റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ ഇ.ഡിക്ക് ചോര്‍ത്തി നല്‍കിയെന്നും ഇത് സഭയോടുള്ള അവഹേളനമാണെന്നും ആരോപിച്ച് എം സ്വരാജ് എംഎല്‍എ ആണ് സ്പീക്കര്‍ക്ക് നോട്ടിസ് നല്‍കിയത്.
ഇ.ഡിക്കെതിരെ സിപിഎമ്മിന്‍റെ അവകാശ ലംഘന നോട്ടിസ്
കേന്ദ്ര സര്‍ക്കാരിന്‍റെ അനുവാദമില്ലാതെ മസാല ബോണ്ടിലൂടെ പണം സ്വരൂപിച്ചത് ഭരണഘടന ലംഘനമാണെന്ന് സി.എ.ജി കണ്ടെത്തിയിരുന്നു. തുടര്‍ന്ന് മസാല ബോണ്ട് സംബന്ധിച്ച വിവരങ്ങള്‍ തേടി റിസര്‍വ് ബാങ്കിന് ഇ.ഡി കത്തു നല്‍കിയിരുന്നു. എന്നാല്‍ ഇതുവരെ നിയമസഭയുടെ മേശപ്പുറത്തു വയ്ക്കാത്ത വിവരങ്ങള്‍ ഇ.ഡിക്ക് ചോര്‍ത്തി നല്‍കിയെന്ന് സിപിഎമ്മിന്‍റെ ആരോപണം.