കേരളം

kerala

സിപിഎം 23-ാം പാര്‍ട്ടി കോണ്‍ഗ്രസ് ഏപ്രില്‍ 6 മുതല്‍ ; ഒരുക്കങ്ങള്‍ തകൃതി

By

Published : Mar 9, 2022, 4:33 PM IST

പാർട്ടി കോൺഗ്രസിൽ അവതരിപ്പിക്കാനുള്ള കരട് രാഷ്ട്രീയ പ്രമേയത്തിലെ ഭേദഗതികൾക്ക് ഇന്ന് ചേർന്ന സംസ്ഥാന സമിതി യോഗം അംഗീകാരം നൽകി

സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ്  സിപിഎം സംസ്ഥാന സമിതി യോഗം  കോടിയേരി പാര്‍ട്ടി കോണ്‍ഗ്രസ്  സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് പതാക ദിനം  പാര്‍ട്ടി കോണ്‍ഗ്രസ് കരട് രാഷ്ട്രീയ പ്രമേയം  kannur cpm party congress latest  kodiyeri on cpm party congress  cpm draft political resolution  cpm 23rd party congress
സിപിഎം 23-ാം പാര്‍ട്ടി കോണ്‍ഗ്രസ് ഏപ്രില്‍ 6 മുതല്‍; ഒരുക്കങ്ങള്‍ ആരംഭിച്ചു

തിരുവനന്തപുരം: ഏപ്രിൽ 6 മുതൽ 10 വരെ കണ്ണൂരിൽ നടക്കുന്ന സിപിഎം പാർട്ടി കോൺഗ്രസിനുള്ള ഒരുക്കങ്ങളിലേക്ക് കടന്ന് സംസ്ഥാന ഘടകം. അത്യാവശ്യ കാര്യങ്ങൾക്കൊഴികെ പ്രധാന നേതാക്കളോടെല്ലാം പാർട്ടി കോൺഗ്രസുമായി പ്രവർത്തനങ്ങളിലേക്ക് കടക്കാൻ സിപിഎം നിർദേശം നൽകി. പാർട്ടി കോൺഗ്രസിൽ അവതരിപ്പിക്കാനുള്ള കരട് രാഷ്ട്രീയ പ്രമേയത്തിലെ ഭേദഗതികൾക്ക് ഇന്ന് ചേർന്ന സംസ്ഥാന സമിതി യോഗം അംഗീകാരം നൽകി.

പാർട്ടി കോൺഗ്രസിന്‍റെ ഭാഗമായി മാർച്ച് 19 പതാക ദിനമായി ആചരിക്കും. ബ്രാഞ്ച് തലത്തിൽ അടക്കം പതാക ഉയർത്തിയാകും പതാകദിനം ആചരിക്കുക. പാർട്ടി കോൺഗ്രസ് നടക്കുന്ന വേദിയിൽ ഉയർത്താനുള്ള പതാകയുമായുള്ള ജാഥ വയലാറിൽ നിന്ന് ആരംഭിക്കും. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം സ്വരാജ് പതാകജാഥ നയിക്കും.

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍ മാധ്യമങ്ങളോട്

Also read: രാജ്യസഭ തെരഞ്ഞെടുപ്പ്: ഘടകകക്ഷികളുമായി ചര്‍ച്ച നടത്തിയ ശേഷം സ്ഥാനാര്‍ഥി പ്രഖ്യാപനമെന്ന് കോടിയേരി

സെക്രട്ടറിയേറ്റ് അംഗം പി.കെ ശ്രീമതിയുടെ നേതൃത്വത്തിൽ കയ്യൂരിൽ നിന്നാകും കൊടിമര ജാഥ ആരംഭിക്കുക. ഗൗരവകരമായ എല്ലാ ചർച്ചകളും അവസാനിപ്പിച്ച് പാർട്ടി കോൺഗ്രസിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ഇന്ന് ചേർന്ന സിപിഎം സംസ്ഥാന സമിതി നേതാക്കൾക്ക് നൽകിയിരിക്കുന്ന നിർദേശം. പാർട്ടി സെക്രട്ടറിയേറ്റ് അംഗങ്ങൾക്ക് ചുമതല നൽകുന്നതടക്കമുള കാര്യങ്ങള്‍ പാർട്ടി കോൺഗ്രസിന് ശേഷം ചർച്ച ചെയ്യാമെന്നാണ് സിപിഎം തീരുമാനം.

രാജ്യസഭ തെരഞ്ഞെടുപ്പ് സംബന്ധിച്ച ചർച്ചകൾ മാത്രമാകും ഈ സമയത്ത് സിപിഎം നടത്തുക. ഒഴിവുവരുന്ന മൂന്ന് സീറ്റുകളിൽ രണ്ടുസീറ്റുകളില്‍ ഇടത് മുന്നണിക്ക് വിജയിക്കാനാകും. ഇതിൽ ഒരു സീറ്റ് സിപിഎമ്മിൻ്റേതാണ്. ഒഴിവ് വരുന്ന മറ്റൊരു സീറ്റിനായി സിപിഐ അടക്കമുളള ഘടകകക്ഷികൾ രംഗത്തെത്തിയിട്ടുണ്ട്. ഇക്കാര്യത്തിലുള്ള സമവായ ചർച്ചകൾ മാത്രമാകും പാർട്ടി കോൺഗ്രസിന് മുൻപായി എകെജി സെൻ്ററിൽ നടക്കുക.

ABOUT THE AUTHOR

...view details