'സ്വര്‍ണക്കടത്ത് കേസില്‍ അട്ടിമറി ശ്രമം' ; വി മുരളീധരനെ ചോദ്യം ചെയ്യണമെന്ന് സിപിഎം - cpm state secretariat
വി. മുരളീധരൻ മന്ത്രിയായ ശേഷമാണ് നയതന്ത്ര റൂട്ടിലെ കള്ളക്കടത്ത് സ്ഥിരം സംഭവമായതെന്നും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ആരോപിച്ചു.
!['സ്വര്‍ണക്കടത്ത് കേസില്‍ അട്ടിമറി ശ്രമം' ; വി മുരളീധരനെ ചോദ്യം ചെയ്യണമെന്ന് സിപിഎം cpm against v muraleedharan വി മുരളീധനെ ചോദ്യം ചെയ്യണം നയതന്ത്ര റൂട്ടിലെ കള്ളക്കടത്ത് നയതന്ത്ര ബാഗേജ് വഴിയാണ് സ്വർണം സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് cpm state secretariat v muraleedharan](https://etvbharatimages.akamaized.net/etvbharat/prod-images/768-512-8797492-thumbnail-3x2-cpm.jpg)
തിരുവനന്തപുരം:നയതന്ത്ര ബാഗേജ് വഴിയാണ് സ്വർണം കടത്തിയതെന്ന് ധനമന്ത്രാലയം പാർലമെൻ്റിനെ അറിയിച്ച സാഹചര്യത്തിൽ കേന്ദ്ര മന്ത്രി വി. മുരളീധരനെ ചോദ്യം ചെയ്യണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്. വി. മുരളീധരന് മന്ത്രി സ്ഥാനത്ത് തുടരാനുള്ള അർഹത നഷ്ടപ്പെട്ടതോടെ അദ്ദേഹം രാജിവെയ്ക്കണം. വിദേശകാര്യ മന്ത്രാലയവും ആഭ്യന്തര മന്ത്രാലയവും എൻഐഎയും നയതന്ത്ര ബാഗേജ് വഴിയാണ് സ്വർണക്കടത്ത് നടന്നതെന്ന് സ്ഥിരീകരിച്ചിരുന്നു. അതിനു ശേഷവും വി. മുരളീധരൻ നിലപാട് ആവർത്തിച്ചത് ഗൗരവതരമാണ്. അന്വേഷണത്തെ അട്ടിമറിക്കാൻ ബോധപൂർവം നടത്തുന്ന ശ്രമമാണിതെന്നും വി. മുരളീധരൻ മന്ത്രിയായ ശേഷമാണ് നയതന്ത്ര റൂട്ടിലെ കള്ളക്കടത്ത് സ്ഥിരം സംഭവമായതെന്നും സിപിഎം പ്രസ്താവനയിൽ ആരോപിച്ചു.