കേരളം

kerala

ETV Bharat / city

നസിയയുടെ ആരോപണങ്ങൾക്ക് പിന്നിൽ സിപിഎം, അച്ഛന്‍ പറഞ്ഞുമാത്രമേ അത് അറിയൂവെന്നും അനുപമ - cpm news

'ജോലി വാഗ്‌ദാനം അടക്കം നസിയക്ക് നൽകിയിരുന്നു. അജിത്തിന് വിവാഹമോചനം നൽകരുതെന്ന ആവശ്യമാണ് അന്ന് അച്ഛന്‍ മുന്നോട്ടുവച്ചത്'

നാസിയയുടെ ആരോപണങ്ങൾക്ക് പിന്നിൽ സിപിഎം  നാസിയയുടെ ആരോപണങ്ങൾ  നാസിയ  അനുപമ  ദത്ത് വിവാദം  ശിശുക്ഷേമ സമിതി വാർത്ത  അജിത്തിന്‍റെ ആദ്യ ഭാര്യ നാസിയ  Nazia's allegations news  Nazia's allegations  CPM behind Nazia's allegations  cpm news  Anupama news
നാസിയയുടെ ആരോപണങ്ങൾക്ക് പിന്നിൽ സിപിഎം; അനുപമ

By

Published : Oct 23, 2021, 2:33 PM IST

Updated : Oct 23, 2021, 3:11 PM IST

തിരുവനന്തപുരം : അജിത്തിന്‍റെ ആദ്യ ഭാര്യ നസിയയുടെ ആരോപണത്തിന് പിന്നിൽ സിപിഎം എന്ന് അനുപമ. നേരത്തെയും ഇത്തരത്തിലുള്ള നീക്കം സിപിഎമ്മിൻ്റെയും പാര്‍ട്ടി നേതാവായ തൻ്റെ പിതാവിൻ്റെയും ഭാഗത്തുനിന്ന് ഉണ്ടായിട്ടുണ്ട്. ജോലി വാഗ്‌ദാനം അടക്കം നസിയക്ക് നൽകിയിരുന്നു. അജിത്തിന് വിവാഹമോചനം നൽകരുതെന്ന ആവശ്യമാണ് അന്ന് മുന്നോട്ടുവച്ചത്.

READ MORE:കുഞ്ഞിനെ ഉപേക്ഷിച്ചത് അനുപമയുടെ അറിവോടെ ; ആരോപണവുമായി അജിത്തിന്‍റെ ആദ്യ ഭാര്യ

കുഞ്ഞിനെ ശിശുക്ഷേമ സമിതിയിൽ ഏൽപ്പിക്കാൻ താൻ സമ്മതപത്രം നൽകിയിരുന്നത് നസിയ അറിയണമെങ്കിൽ തന്‍റെ പിതാവ് പറഞ്ഞ് മാത്രമാണ്. ഈ നീക്കം പ്രതീക്ഷിച്ചതാണ്. കുഞ്ഞിന്‍റെ കാര്യമാണ് താൻ ഉന്നയിക്കുന്നത്. അതിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് ഇപ്പോഴത്തെ നീക്കമെന്നും അനുപമ ആരോപിച്ചു.

Last Updated : Oct 23, 2021, 3:11 PM IST

ABOUT THE AUTHOR

...view details