തിരുവനന്തപുരം :തൃക്കാക്കരയിലെ ഉപതെരഞ്ഞെടുപ്പ് തോല്‍വി പരിശോധിക്കാന്‍ സിപിഎം കമ്മിഷന്‍. ഇന്ന് ചേര്‍ന്ന് സിപിഎം സംസ്ഥാന സമിതി യോഗമാണ് തോല്‍വി വിശദമായി പരിശോധിക്കാന്‍ തീരുമാനിച്ചത്. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളും മുതിര്‍ന്ന നേതാക്കളുമായ എ.കെ ബാലന്‍, ടി.പി രാമകൃഷ്‌ണന്‍ എന്നിവരടങ്ങിയ കമ്മിഷനെയാണ് തോല്‍വി പരിശോധിക്കാന്‍ നിയോഗിച്ചിരിക്കുന്നത്.
തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് തോല്‍വി പരിശോധിക്കാന്‍ സിപിഎം കമ്മിഷന്‍ ; എകെ ബാലനും ടിപി രാമകൃഷ്‌ണനും അംഗങ്ങള്‍ - thrikkakara bypoll probe cpm commission
സ്ഥാനാര്‍ഥി നിര്‍ണയം മുതലുള്ള പ്രവര്‍ത്തനങ്ങള്‍ കമ്മിഷന്‍ പരിശോധിക്കും
സ്ഥാനാര്‍ഥി നിര്‍ണയം മുതലുള്ള പ്രവര്‍ത്തനങ്ങള്‍ കമ്മിഷന്‍ പരിശോധിക്കും. വിപുലമായ പ്രചരണം നടത്തിയിട്ടും പ്രതീക്ഷിച്ച വോട്ട് കിട്ടിയില്ലെന്ന വിലയിരുത്തലാണ് സിപിഎമ്മിനുളളത്. മുഖ്യമന്ത്രിയും മന്ത്രിമാരും എംഎല്‍എമാരുമടക്കം ക്യാംപ് ചെയ്‌ത് പ്രവര്‍ത്തിച്ചിട്ടും കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ലഭിച്ച വോട്ട് ശതമാനത്തേക്കാള്‍ ചെറിയ വര്‍ധനവാണ് ഇടതുമുന്നണിക്ക് ലഭിച്ചത്.
തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളിലെ വീഴ്‌ച, നേതാക്കളുടെ പ്രവര്‍ത്തനം തുടങ്ങി വിശദമായ പരിശോധനയാണ് സിപിഎം ഉദ്ദേശിക്കുന്നത്. വോട്ട് ചോര്‍ച്ചയുണ്ടോയെന്നും പരിശോധിക്കും. തൃക്കാക്കരയില്‍ പ്രതീക്ഷിച്ച വോട്ട് കിട്ടിയിട്ടില്ലെന്ന് വെള്ളിയാഴ്‌ച ചേര്‍ന്ന സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം വിലയിരുത്തിയിരുന്നു. ഇന്ന് ചേര്‍ന്ന് സംസ്ഥാന സമിതിയില്‍ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്‌തിരുന്നു. ഇതേ തുടര്‍ന്നാണ് കമ്മിഷനെ നിയോഗിച്ച് പരിശോധിക്കാന്‍ തീരുമാനമായത്.