തിരുവനന്തപുരം:സ്വര്‍ണക്കടത്ത്, ക്വട്ടേഷന്‍, മാഫിയ പ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെടുന്നവര്‍ക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കുന്ന സിപിഎമ്മിനെതിരെ ദുരുദ്ദേശപരമായ ഗൂഢാലോചന നടക്കുന്നുണ്ടെന്ന് സംസ്ഥാന സെക്രട്ടേറിയറ്റ്. ഇപ്പോള്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ ഇതിന്‍റെ ഭാഗമാണെന്നും പാര്‍ട്ടി പ്രസ്താവനയില്‍ അറിയിച്ചു.
കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവരോട് ഒരു സന്ധിയുമില്ലെന്ന് സിപിഎം വ്യക്തമാക്കിയിട്ടുണ്ട്. അത്തരം പ്രവണതകളെ പാര്‍ട്ടിക്കുളളില്‍ കടക്കാനും അനുവദിച്ചിട്ടില്ല. അത്തരത്തില്‍ എന്ത് സംഭവം പാര്‍ട്ടിയംഗങ്ങളിലോ വര്‍ഗ്ഗ ബഹുജനസംഘടനാ പ്രവര്‍ത്തകരുടെ ഭാഗത്തു നിന്നുണ്ടായാലോ നടപടി സ്വീകരിക്കുന്നതാണ് സിപിഎം രീതി.