കേരളം

kerala

ETV Bharat / city

സിപിഐ നേതൃയോഗങ്ങള്‍ക്ക് ഇന്ന് തുടക്കം - സിപിഐ സംസ്ഥാന ജാഥ

നിയമസഭാ തെരഞ്ഞെടുപ്പ് തന്നെയാണ് യോഗത്തിന്‍റെ പ്രധാന അജണ്ട. ഇടതു മുന്നണിയിലേക്ക് കൂടുതല്‍ ഘടകകക്ഷികള്‍ എത്തിയ സാഹചര്യത്തില്‍ സിപിഐ മത്സരിക്കുന്ന ചില സീറ്റുകള്‍ വിട്ടു കൊടുക്കേണ്ടി വരുമെന്നാണ് വിലയിരുത്തല്‍

CPI leadership  CPI leadership meetings  സിപിഐ നേതൃയോഗം  സിപിഐ  ബിനോയ് വിശ്വം  സിപിഐ സംസ്ഥാന ജാഥ  ഇടതു മുന്നണി
സിപിഐ നേതൃയോഗങ്ങള്‍ക്ക് ഇന്ന് തുടങ്ങും

By

Published : Feb 10, 2021, 9:59 AM IST

തിരുവനന്തപുരം: നാല് ദിവസം നീളുന്ന സിപിഐ നേതൃയോഗങ്ങള്‍ക്ക് ഇന്ന് തുടക്കം. ബുധനാഴ്ച സംസ്ഥാന എക്‌സിക്യൂട്ടീവും തുടര്‍ന്നുളള ദിവസങ്ങളില്‍ സംസ്ഥാന കൗണ്‍സിലുമാണ് യോഗം ചേരുന്നത്. നിയമസഭാ തെരഞ്ഞെടുപ്പ് തന്നെയാണ് യോഗത്തിന്‍റെ പ്രധാന അജണ്ട. ഇടതു മുന്നണിയിലേക്ക് കൂടുതല്‍ ഘടകകക്ഷികള്‍ എത്തിയ സാഹചര്യത്തില്‍ സിപിഐ മത്സരിക്കുന്ന ചില സീറ്റുകള്‍ വിട്ടു കൊടുക്കേണ്ടി വരുമെന്നാണ് വിലയിരുത്തല്‍. ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ ഇന്ന് നടക്കും. കൂടാതെ ആരൊക്കെ മത്സരിക്കണമെന്നതിലും ചര്‍ച്ചകള്‍ക്ക് തുടക്കമാകും. ഇടതു മുന്നണിയുടെ പ്രചരണ ജാഥയുടെ നടത്തിപ്പും യോഗം പരിഗണിക്കും. തെക്കന്‍ മേഖല ജാഥയ്ക്കാണ് സിപിഐ നേതൃത്വം നല്‍കുന്നത്. സിപിഐയുടെ മുതിര്‍ന്ന നേതാവും രാജ്യസഭാംഗവുമായ ബിനോയ് വിശ്വമാണ് ജാഥ നയിക്കുന്നത്.

ABOUT THE AUTHOR

...view details