കേരളം

kerala

ETV Bharat / city

ഗവർണർക്ക് ഭരണഘടന ബാധ്യതയുണ്ട്, സർക്കാർ വഴങ്ങേണ്ടിയിരുന്നില്ല; അതൃപ്‌തി പരസ്യമാക്കി സിപിഐ - kanam rajendran against state government

സർക്കാർ വിലപേശേണ്ടിയിരുന്നില്ലെന്നും സർക്കാർ സ്വീകരിച്ച രീതി ശരിയല്ലെന്നും കാനം രാജേന്ദ്രൻ തുറന്നടിച്ചു.

ഗവർണർക്ക് ഭരണഘടന ബാധ്യതയുണ്ട്  സർക്കാർ വഴങ്ങേണ്ടിയിരുന്നില്ല  സർക്കാരിനെതിരെ സിപിഐ  അതൃപ്‌തി പരസ്യമാക്കി സിപിഐ  മന്ത്രിസഭ അംഗീകരിച്ച നയപ്രഖ്യാപനം  CPI Against governor and kerala government  kanam rajendran against state government  governor policy speech
ഗവർണർക്ക് ഭരണഘടന ബാധ്യതയുണ്ട്, സർക്കാർ വഴങ്ങേണ്ടിയിരുന്നില്ല; അതൃപ്‌തി പരസ്യമാക്കി സിപിഐ

By

Published : Feb 18, 2022, 1:05 PM IST

Updated : Feb 18, 2022, 1:25 PM IST

തിരുവനന്തപുരം:സർക്കാരിനെതിരെയുള്ള അതൃപ്‌തി പരസ്യമാക്കി സിപിഐ. ഭരണഘടനാപരമായ ബാധ്യത നിറവേറ്റണ്ട ഗവർണറോട് സർക്കാർ വഴങ്ങാൻ പാടില്ലായിരുന്നുവെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. സർക്കാർ വിലപേശേണ്ടിയിരുന്നില്ലെന്നും സ്വീകരിച്ച രീതി ശരിയല്ലെന്നും കാനം തുറന്നടിച്ചു. മന്ത്രിസഭ അംഗീകരിച്ച നയപ്രഖ്യാപനം വായിക്കാനുള്ള ഭരണഘടന ചുമതല ഗവർണർക്കുണ്ടെന്നും കാനം പറഞ്ഞു.

അതേസമയം മുഖ്യമന്ത്രി ഗവർണറെ കാണാൻ പോയത് എന്തിനാണെന്ന് അദ്ദേഹത്തോട് ചോദിക്കണമെന്നും രാജ്ഭവനിൽ നടക്കുന്നത് അത്ര ശരിയായ നടപടിയാണെന്ന് ജനങ്ങൾ കരുതുന്നില്ലെന്നും കാനം രാജേന്ദ്രൻ ആക്ഷേപിച്ചു.

അതൃപ്‌തി പരസ്യമാക്കി സിപിഐ

READ MORE:ദൃശ്യങ്ങള്‍: 'ഗോബാക്ക്' വിളികളുമായി പ്രതിപക്ഷം; ക്ഷുഭിതനായ ഗവർണർ

Last Updated : Feb 18, 2022, 1:25 PM IST

ABOUT THE AUTHOR

...view details