തിരുവനന്തപുരം: കൊവിഡ് വ്യാപനം രൂക്ഷമാകുന്നതിനിടെ അടുത്ത മൂന്നാഴ്ച നിർണായകമാണെന്ന മുന്നറിയിപ്പുമായി ആരോഗ്യ വകുപ്പ്. നിയമസഭ തെരഞ്ഞെടുപ്പിന് ശേഷം പ്രതിദിന കൊവിഡ് കേസുകളുടെ എണ്ണം ഉയരുകയാണ്. ബഹുഭൂരിപക്ഷം ജനങ്ങളും തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ പങ്കാളികളായിട്ടുണ്ട്. ഈ സാഹചര്യത്തിൽ അടുത്ത മൂന്നാഴ്ച ജാഗ്രത തുടരണം.
കൊവിഡ് വ്യാപനം : അടുത്ത മൂന്നാഴ്ച നിർണായകമെന്ന് ആരോഗ്യ വകുപ്പ് - കൊവിഡ് ലക്ഷണം
തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടവരും വോട്ട് ചെയ്തവരും രോഗ ലക്ഷണങ്ങളുണ്ടെങ്കില്‍ കൊവിഡ് പരിശോധന നടത്തണം.
![കൊവിഡ് വ്യാപനം : അടുത്ത മൂന്നാഴ്ച നിർണായകമെന്ന് ആരോഗ്യ വകുപ്പ് covid warning kerala kerala health department കൊവിഡ് വ്യാപനം കേരളം ആരോഗ്യ വകുപ്പ് മുന്നറിയിപ്പ്ക കൊവിഡ് ലക്ഷണം covid after election](https://etvbharatimages.akamaized.net/etvbharat/prod-images/768-512-11326949-thumbnail-3x2-covid.jpg)
ആരോഗ്യ വകുപ്പ്
തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചവർക്കും വോട്ട് ചെയ്യാൻ പോയവർക്കും പനി, ചുമ, ജലദോഷം, തൊണ്ടവേദന തുടങ്ങിയ രോഗലക്ഷണങ്ങൾ ഉണ്ടെങ്കിൽ എത്രയും വേഗം കൊവിഡ് പരിശോധന നടത്തണം. മാസ്ക്, സാനിറ്റൈസർ, സാമൂഹിക അകലം എന്നിവ മറക്കരുതെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.