തിരുവനന്തപുരം:സംസ്ഥാനത്തെ സ്‌കൂളുകളില്‍ കൊവിഡ് വാക്‌സിന്‍ വിതരണത്തിന് സംവിധാനമൊരുക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. പ്രായപരിധിയുള്ള മുഴുവന്‍ കുട്ടികള്‍ക്കും വാക്‌സിന്‍ ഉറപ്പ് വരുത്തുന്നതിനാണ് ഇത്തരമൊരു തീരുമാനം വിദ്യാഭ്യാസ വകുപ്പ് എടുത്തത്. വാക്‌സിനെടുക്കാത്ത കുട്ടികളുടെ കണക്കെടുക്കാന്‍ ക്ലാസുകളുടെ ചുമതലയുള്ള അധ്യാപകര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
കുട്ടികളുടെ എണ്ണം അനുസരിച്ച് സ്‌കൂളിലോ രണ്ട് സ്‌കൂളുകള്‍ക്ക് ഒന്ന് എന്ന നിലയിലോ വാക്‌സിന്‍ കേന്ദ്രം ക്രമീകരിക്കാനാണ് നിലവിലെ തീരുമാനം. സ്‌കൂളുകളില്‍ അല്ലെങ്കില്‍ രക്ഷകര്‍ത്താക്കള്‍ കുട്ടികളെ അടുത്തുള്ള വാക്‌സിനേഷന്‍ കേന്ദ്രങ്ങളിലെത്തിച്ച് വാക്‌സിന്‍ നല്‍കണം. സംസ്ഥാനത്ത് 15 മുതല്‍ 17 വയസ് വരെയുള്ള 83 ശതമാനം കുട്ടികള്‍ക്ക് ആദ്യ ഡോസും 55 ശതമാനം കുട്ടികള്‍ക്ക് രണ്ടാം ഡോസും നല്‍കിയിട്ടുണ്ട്.