കേരളം

kerala

ETV Bharat / city

അതിവേഗം വാക്‌സിനേഷൻ; ആദ്യ ഡോസ് ലഭിച്ചത് 31.54 ശതമാനം പേർക്ക്

16,45,572 പേർക്ക് വാക്സിൻ നൽകിയ എറണാകുളം ജില്ലയാണ് ഒന്നാം സ്ഥാനത്ത്. തിരുവനന്തപുരം ജില്ലയാണ് രണ്ടാം സ്ഥാനത്ത്. ഇവിടെ 12,42,855 പേർക്ക് ഒന്നാം ഡോസ് നല്‍കിയത്.

By

Published : Jun 28, 2021, 4:40 PM IST

covid vaccination in kerala  covid in kerala  covid medicine news  കൊവിഡ് മരുന്ന്  കൊവിഡ് വാക്‌സിനേഷൻ  കേരളത്തിലെ കൊവിഡ് കണക്ക്
വാക്‌സിനേഷൻ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇതുവരെ 30 ശതമാനത്തിലധികം പേർക്ക് ആദ്യ ഡോസ് വാക്സിൻ നൽകിയതായി ആരോഗ്യ വകുപ്പ്. 31.54 ശതമാനം പേർക്കാണ് ആദ്യ ഡോസ് നൽകിയത്. 8.96 ശതമാനം പേർക്ക് രണ്ടാം ഡോസ് വാക്സിനും നൽകി. ആകെ 1,35,31561 പേർക്കാണ് ഒന്നും രണ്ടും ഡോസ് നൽകിയത്.

also read:സംസ്ഥാനത്ത് 18 കഴിഞ്ഞ എല്ലാവര്‍ക്കും ഉപാധികളില്ലാതെ വാക്‌സിൻ

16,45,572 പേർക്ക് വാക്സിൻ നൽകിയ എറണാകുളം ജില്ലയാണ് ഒന്നാം സ്ഥാനത്ത്. 13,31,791 പേർക്ക് ഒന്നാം ഡോസും 3,13,781 പേർക്ക് രണ്ടാം ഡോസും എറണാകുളത്ത് നൽകി. തിരുവനന്തപുരം ജില്ലയാണ് രണ്ടാം സ്ഥാനത്ത്. ഇവിടെ 12,42,855 പേർക്ക് ഒന്നാം ഡോസ് നല്‍കിയത്. 3,72,132 പേർക്ക് രണ്ടാം ഡോസും നൽകി.

ഒന്നും രണ്ടും ഡോസുകൾ ചേർത്ത് 10 ലക്ഷത്തിനു മുകളിൽ വാക്സിൻ നൽകിയ ആറ് ജില്ലകളാണ് സംസ്ഥാനത്തുള്ളത്. തിരുവനന്തപുരം, കൊല്ലം, എറണാകുളം, തൃശ്ശൂർ, മലപ്പുറം കോഴിക്കോട് ജില്ലകളിലാണ് പത്ത് ലക്ഷത്തിലധികം വാക്സിൻ നൽകിയത്.

ABOUT THE AUTHOR

...view details