തിരുവനന്തപുരം :കുട്ടികൾക്ക് വാക്‌സിൻ നൽകാൻ സംസ്ഥാനം സജ്ജമെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ്. അർഹരായ എല്ലാവർക്കും വാക്‌സിൻ നൽകാൻ ഊർജിത ശ്രമം നടത്തുന്നുണ്ടെന്നും മന്ത്രി അറിയിച്ചു. തിരുവനന്തപുരം വിമൻസ് കോളജിലെ ഡ്രൈവ് ത്രൂ വാക്‌സിനേഷൻ കേന്ദ്രം സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.
52 ശതമാനം പേർക്ക് ആദ്യ ഡോസ് വാക്‌സിൻ നൽകിക്കഴിഞ്ഞു. ദേശീയ ശരാശരിയേക്കാൾ കൂടുതലാണിത്. തിരുവനന്തപുരത്ത് തുടക്കം കുറിച്ച ഡ്രൈവ് ത്രൂ വാക്‌സിനേഷൻ വിജയകരമാണോ എന്ന് വിലയിരുത്തിയ ശേഷം മറ്റ് ജില്ലകളിലും കേന്ദ്രങ്ങൾ തുടങ്ങും. സെപ്റ്റംബർ അവസാനത്തോടെ എല്ലാവർക്കും വാക്‌സിൻ നൽകാനാണ് ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു.