കേരളം

kerala

ETV Bharat / city

12 മുതൽ 14 വയസുവരെയുള്ള കുട്ടികളുടെ വാക്‌സിനേഷൻ ആരംഭിച്ചു ; 60 വയസ് കഴിഞ്ഞവര്‍ക്ക് ഇന്ന് മുതല്‍ കരുതല്‍ ഡോസ് - covid vaccination for kids aged 12-14

പരീക്ഷണാടിസ്ഥാനത്തിലാണ് 12 മുതൽ 14 വയസുവരെയുള്ളവരുടെ വാക്‌സിനേഷൻ ആരംഭിച്ചത്

കുട്ടികള്‍ക്കുള്ള വാക്‌സിനേഷന്‍  12 മുതല്‍ 14 വയസുവരെയുള്ളവരുടെ വാക്‌സിനേഷന്‍  കൗമാരക്കാരുടെ വാക്‌സിനേഷന്‍  കുട്ടികള്‍ കോർബി വാക്‌സ്  covid vaccination for children  covid vaccination for kids aged 12-14  kerala covid vaccination latest
12 മുതൽ 14 വയസുവരെയുള്ള കുട്ടികളുടെ വാക്‌സിനേഷൻ ആരംഭിച്ചു; 60 വയസ് കഴിഞ്ഞവര്‍ക്ക് ഇന്ന് മുതല്‍ കരുതല്‍ ഡോസ് സ്വീകരിയ്ക്കാം

By

Published : Mar 16, 2022, 1:53 PM IST

Updated : Mar 16, 2022, 4:10 PM IST

തിരുവനന്തപുരം: സംസ്ഥാനത്ത് 12 മുതൽ 14 വയസുവരെയുള്ള കുട്ടികളുടെ വാക്‌സിനേഷൻ ആരംഭിച്ചു. ജില്ലകളിൽ തെരഞ്ഞെടുക്കപ്പെട്ട കേന്ദ്രങ്ങളിലാണ് വാക്‌സിനേഷൻ. പുതിയ കോർബെവാക്‌സ് വാക്‌സിനാണ് കുട്ടികൾക്ക് നൽകുന്നത്.

പരീക്ഷണാടിസ്ഥാനത്തിലാണ് ഇന്ന് മുതൽ വാക്‌സിനേഷൻ ആരംഭിച്ചത്. സ്പോട്ട് രജിസ്ട്രേഷൻ നടത്തിയവർക്കും വാക്‌സിന്‍ സ്വീകരിയ്ക്കാം. 15 ലക്ഷത്തോളം കുട്ടികളാണ് വാക്‌സിനേഷൻ പ്രയോജനപ്പെടുത്തുക. ചെറിയ കുട്ടികളായതിനാൽ രക്ഷിതാക്കളുടെ ആശങ്ക മനസിലാക്കി കൃത്യമായ ആസൂത്രണമാണ് നടത്തിയിരിയ്ക്കുന്നത്.

കുട്ടികളുടെ പ്രതികരണം

2010ന് ശേഷം ജനിച്ച എല്ലാവർക്കും രജിസ്റ്റർ ചെയ്യാൻ കഴിയുമെങ്കിലും വാക്‌സിന്‍ എടുക്കുന്ന ദിവസം 12 വയസ് പൂർത്തിയായവർക്ക് മാത്രമേ വാക്‌സിന്‍ നൽകുകയുള്ളൂ. വിദ്യാഭ്യാസ വകുപ്പുമായി ആലോച്ചിച്ച് വാക്‌സിനേഷൻ എല്ലാവരിലും എത്തിയ്ക്കാനുള്ള ക്രമീകരണം ഏർപ്പെടുത്തും.

പരീക്ഷാകാലത്തിന് ശേഷം പദ്ധതി നടപ്പിലാക്കാനാണ് തീരുമാനം. അതേസമയം, കുട്ടികളുടെ വാക്‌സിനേഷനുമായി ബന്ധപ്പെട്ട് കേന്ദ്ര മാർഗനിർദേശം ഇതുവരെ വന്നിട്ടില്ല. ഒപ്പം 60 വയസിന് മുകളില്‍ പ്രായമുള്ള എല്ലാവര്‍ക്കും രണ്ടാം ഡോസ് എടുത്തിട്ട് 9 മാസം കഴിഞ്ഞെങ്കിൽ കരുതല്‍ ഡോസും ഇന്ന് മുതൽ എടുക്കാം.

Also read: ഉപ്പുതൊട്ട് കർപ്പൂരം വരെയുള്ളതിന് വന്‍ വിലയെന്ന് അടിയന്തര പ്രമേയം ; പ്രതിപക്ഷത്തിന്‍റേത് കവല പ്രസംഗമെന്ന് ഭക്ഷ്യമന്ത്രി

മുതിര്‍ന്നവര്‍ക്ക് കൊവിഷീല്‍ഡും, 15 മുതല്‍ 17 വയസുവരെയുള്ളവര്‍ക്ക് കൊവാക്‌സിനുമാണ് നല്‍കുന്നത്. വാക്‌സിനുകള്‍ മാറാതിരിക്കാന്‍ മറ്റൊരു നിറം നല്‍കി പ്രത്യേക ക്രമീകരണം ഏര്‍പ്പെടുത്തും. നിലവില്‍ മുതിര്‍ന്നവരുടെ വാക്‌സിനേഷന്‍ കേന്ദ്രത്തിന്‍റെ ബോര്‍ഡ് നീലയും 15 മുതല്‍ 17 വയസുവരെയുള്ളവരുടെ വാക്‌സിനേഷന്‍ കേന്ദ്രത്തിന്‍റെ ബോര്‍ഡ് പിങ്കുമാണ്.

Last Updated : Mar 16, 2022, 4:10 PM IST

ABOUT THE AUTHOR

...view details