സംസ്ഥാനത്ത് 1251 ഇന്ന് പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു - കേരളത്തിലെ കൊവിഡ് കണക്ക്
17:44 August 07
1061 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 73 പേരുടെ ഉറവിടം വ്യക്തമല്ല.
തിരുവനന്തപുരം:സംസ്ഥാനത്ത് 1251 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 814 പേര്‍ക്ക് രോഗമുക്തി. 1061 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 73 പേരുടെ ഉറവിടം വ്യക്തമല്ല. വെള്ളിയാഴ്ച രോഗം സ്ഥിരീകരിച്ചവരില്‍ 77 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 94 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 18 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു. സംസ്ഥാനത്ത് ഇന്ന് അഞ്ച് പേര്‍ മരിച്ചു. മലപ്പുറം മാമ്പുറത്ത് ഇമ്പിച്ചി കോയ ഹാജി (68), കണ്ണൂര്‍ കൂടാളിയിലെ സജിത്ത് (40), തിരുവനന്തപുരം ഉച്ചകടയിലെ ഗോപകുമാരന്‍ (60), എറണാകുളം എളമക്കരയിലെ ബാബു (60), ആലപ്പുഴ പൂച്ചാക്കല്‍ സുദീര്‍ (63) എന്നിവരാണ് മരിച്ചത്. രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്: തിരുവനന്തപുരം (289), കാസര്‍കോട് (168), കോഴിക്കോട് (149), മലപ്പുറം (142), പാലക്കാട് (123) എന്നീ ജില്ലകളില്‍ രോഗികളുടെ എണ്ണം നൂറിന് മുകളിലാണ്. തിരുവനന്തപുരത്ത് മാത്രം 250 പേര്‍ രോഗമുക്തരായി. 27608 സാമ്പിളുകള്‍ പരിശോധിച്ചു.
സംസ്ഥാനത്ത് 149684 പേര്‍ നിലവില്‍ നിരീക്ഷണത്തിലാണ്. സംസ്ഥാനത്ത് 12411 പേരാണ് ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നത്.