തിരുവനന്തപുരം: ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൽ സുരക്ഷ ഡ്യൂട്ടിയിലുണ്ടായിരുന്ന അഞ്ച് പൊലീസുകാർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ക്ഷേത്രത്തിലെ മൂന്ന് സുരക്ഷ ജീവനക്കാർക്കും രോഗം സ്ഥിരീകരിച്ചു. കന്‍റോണ്‍മെന്‍റ് സ്റ്റേഷനിലെ ഒരു പൊലീസുകാരനും ഇന്ന് രോഗം സ്ഥിരീകരിച്ചിരുന്നു. സമ്പർക്കത്തിലൂടെ രോഗം വ്യാപിക്കുന്ന തിരുവനന്തപുരം ജില്ലയിൽ രോഗികളുടെ എണ്ണം 2000 പിന്നിട്ടു. 2062 പേരാണ് ചികിത്സയിലുള്ളത്. ഇന്ന് 182 പേർക്ക് രോഗം സ്ഥിരീകരിച്ചു. 907 പേരാണ് പുതുതായി നിരീക്ഷണത്തിലായത്.
പത്മനാഭസ്വാമി ക്ഷേത്രത്തിലെ എട്ട് സുരക്ഷാ ജീവനക്കാര്‍ക്ക് കൊവിഡ് - തിരുവനന്തപുരം കൊവിഡ് വാര്‍ത്തകള്‍
തിരുവനന്തപുരം ജില്ലയിൽ രോഗികളുടെ എണ്ണം 2000 പിന്നിട്ടു. 2062 പേരാണ് ചികിത്സയിലുള്ളത്.
പത്മനാഭസ്വാമി ക്ഷേത്രത്തിലെ എട്ട് സുരക്ഷാ ജീവനക്കാര്‍ക്ക് കൊവിഡ്
184 പേരെ രോഗലക്ഷണങ്ങളുമായി ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 20,453 പേരാണ് ജില്ലയിൽ ആകെ നിലവിൽ നിരീക്ഷണത്തിലുള്ളത്. പൂന്തുറ, പുല്ലുവിള, വിഴിഞ്ഞം തുടങ്ങി തീരദേശ മേഖലകളിൽ ആശങ്ക തുടരുകയാണ്. പെരുങ്കടവിള ഗ്രാമ പഞ്ചായത്തിലെ എല്ലാ വാർഡുകളും, കൊല്ലയിൽ ഗ്രാമ പഞ്ചായത്തിലെ മേക്കൊല്ല, നെല്ലനാട് ഗ്രാമപഞ്ചായത്തിലെ വെഞ്ഞാറമൂട് വാർഡുകളെയും കണ്ടെയ്ൻമെന്‍റ് സോണിൽ ഉൾപ്പെടുത്തി. സമീപ പ്രദേശങ്ങളിലും ജാഗ്രത പാലിക്കാൻ നിർദേശം നൽകി.