കേരളം

kerala

ETV Bharat / city

കൊവിഡ് : തടവുകാർക്ക് 90 ദിവസത്തെ പരോൾ നല്‍കാന്‍ തീരുമാനം

കഴിഞ്ഞ വര്‍ഷവും തടവുകാർക്ക് പരോൾ അനുവദിച്ചിരുന്നു.

തിരുവനന്തപുരം  കൊവിഡ്  പരോൾ  Thiruvananthapuram  Criminal case  തടവുകാർ  Covid parole
കൊവിഡ്: സംസ്ഥാനത്തെ തടവുകാർക്ക് പരോൾ അനുവദിക്കാൻ തീരുമാനം

By

Published : May 9, 2021, 9:08 PM IST

Updated : May 9, 2021, 9:36 PM IST

തിരുവനന്തപുരം: കൊവിഡ് വ്യാപനത്തിൻ്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ ജയിലുകളിലെ തടവുകാർക്ക് പരോൾ അനുവദിക്കാൻ തീരുമാനം. 90 ദിവസത്തെ പരോളാണ് നല്‍കുക. ക്രിമിനൽ പശ്ചാത്തലമില്ലാത്തവര്‍ക്കും സ്ഥിരം കുറ്റവാളികൾ അല്ലാത്തവര്‍ക്കും ഒരു കേസിൽ മാത്രം ഉൾപ്പെട്ടവര്‍ക്കും ഏഴ് വർഷത്തിൽ താഴെ ശിക്ഷ ലഭിക്കാവുന്ന വകുപ്പുകൾ ചുമത്തപ്പെട്ട വിചാരണ, റിമാൻ്റ് തടവുകാർക്കും സ്വന്തം ബോണ്ടിൽ ഇടക്കാല ജാമ്യം നൽകും.

കൂടുതല്‍ വായനയ്ക്ക്:തിരുവനന്തപുരം ജില്ലാ കോടതി നാളെ മുതൽ ഓൺലൈനിൽ

കഴിഞ്ഞ വർഷം പ്രത്യേകമായി പരോൾ ലഭിച്ച മറ്റ് തടവുകാർ, മയക്കുമരുന്ന്, ദേശദ്രോഹ കേസുകളിൽ ഉൾപ്പെടാത്തവർ, 60 വയസ്റ്റിന് മുകളിൽ പ്രായമുള്ള പുരുഷൻമാർ 50 വയസിന് മുകളിൽ പ്രായമുള്ള സ്ത്രീകൾ എന്നിവർക്കും പരോൾ അനുവദിച്ചിട്ടുണ്ട്. സുപ്രീം കോടതി നിയോഗിച്ച ഉന്നതാധികാര സമിതിയുടെ നിര്‍ദേശപ്രകാരമാണ് തീരുമാനം.

ഇതുപ്രകാരം, 1500 ഓളം തടവുകാർക്ക് പരോളും 350-തിനടുത്ത് വിചാരണ, റിമാൻ്റ് തടവുകാർക്ക് ഇടക്കാല ജാമ്യവും ലഭിക്കും. ഉന്നതാധികാര സമിതിയുടെ ഉത്തരവ് അടിയന്തരമായി നടപ്പാക്കാൻ ജയിൽ ഡി.ജി.പി ഋഷിരാജ് സിങ് വിവിധ ജയിൽ മേധാവികൾക്ക് നിർദേശം നൽകിയിട്ടുണ്ട്. കഴിഞ്ഞ കൊവിഡ് കാലത്തും തടവുകാർക്ക് പരോൾ അനുവദിച്ചിരുന്നു.

Last Updated : May 9, 2021, 9:36 PM IST

ABOUT THE AUTHOR

...view details