തിരുവനന്തപുരം :കൊവിഡ് രോഗവ്യാപന പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ ആള്‍ക്കൂട്ടനിയന്ത്രണം കര്‍ശനമാക്കാന്‍ തീരുമാനം. സ്‌കൂളുകള്‍ തത്കാലം അടയ്‌ക്കേണ്ടതില്ലെന്നും രാത്രി കര്‍ഫ്യൂ വേണ്ടെന്നും തീരുമാനിച്ചു. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കൊവിഡ് അവലോകനയോഗത്തിലാണ് തീരുമാനം.
ആള്‍ക്കൂട്ടം നിയന്ത്രിക്കുന്നതിന്‍റെ ഭാഗമായി വിവാഹം, മരണാനന്തരച്ചടങ്ങുകള്‍ എന്നിവയില്‍ പങ്കെടുക്കാവുന്നവരുടെ എണ്ണം 50 ആയി കുറയ്ക്കും. ഒത്തുചേരലുകളും ചടങ്ങുകളും പൊതുവായ സാമൂഹ്യ, രാഷ്ട്രീയ, സാംസ്‌കാരിക സാമുദായിക പരിപാടികളും അത്യാവശ്യ സന്ദര്‍ഭങ്ങളിലൊഴികെ ഓണ്‍ലൈനായി നടത്തണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.