കേരളം

kerala

ETV Bharat / city

കൊവിഡ് വ്യാപനം; സംസ്ഥാനത്ത് നിയന്ത്രണങ്ങൾ കാറ്റഗറി തിരിച്ച് - കേരളത്തിലെ പുതിയ കൊവിഡ് നിയന്ത്രണങ്ങൾ

ആശുപത്രികളിൽ അഡ്‌മിറ്റ് ആകുന്ന രോഗികളുടെ എണ്ണം അനുസരിച്ച് ജില്ലാ അടിസ്ഥാനത്തിൽ എ, ബി, സി കാറ്റഗറികളായി തിരിച്ചാണ് കൊവിഡ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുക

covid restrictions in kerala  Kerala covid  covid update  സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങൾ ഇനി കാറ്റഗറി തിരിച്ച്  കേരളത്തിലെ കൊവിഡ് നിയന്ത്രണങ്ങൾ  കേരളത്തിൽ അതി തീവ്ര കൊവിഡ് വ്യാപനം  കേരളത്തിലെ പുതിയ കൊവിഡ് നിയന്ത്രണങ്ങൾ  new covid restrictions in kerala
കൊവിഡ് വ്യാപനം; സംസ്ഥാനത്തെ നിയന്ത്രണങ്ങൾ ഇനി മുതൽ കാറ്റഗറി തിരിച്ച്

By

Published : Jan 20, 2022, 10:12 PM IST

തിരുവനന്തപുരം:സംസ്ഥാനത്ത് കൊവിഡ് വർധിച്ചുവരുന്ന സാഹചര്യത്തിൽ ആശുപത്രികളിൽ അഡ്‌മിറ്റ് ആകുന്ന രോഗികളുടെ എണ്ണം കണക്കാക്കി ജില്ല അടിസ്ഥാനത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ സർക്കാർ തീരുമാനിച്ചു. ജില്ലകളെ കാറ്റഗറി എ, ബി,സി എന്നിങ്ങനെ മൂന്നായി തിരിച്ചാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത്. എ, ബി, സി കാറ്റഗറികളിൽ വരാത്ത ജില്ലകളിൽ നിലവിലുള്ള നിയന്ത്രണങ്ങളാകും ബാധകമാവുക

  • കാറ്റഗറി എ

1. ആശുപതിയിൽ പ്രവേശിപ്പിക്കുന്നവരുടെ നിരക്ക് ബേസ് ലൈൻ തീയ്യതിയിൽ നിന്ന് (Jan 1) ഇരട്ടിയാവുകയാണെങ്കിൽ, ഐ.സി.യുവിൽ പ്രവേശിപ്പിക്കപ്പെട്ട കൊവിഡ് രോഗികളുടെ നിരക്ക് 50 ശതമാനത്തിൽ കൂടുതലാവുകയാണെങ്കിൽ അവ കാറ്റഗറി എയിൽ ഉൾപ്പെടും

2. നിലവിൽ എറണാകുളം, ആലപ്പുഴ, കൊല്ലംജില്ലകളാണ് കാറ്റഗറി എയിൽ ഉള്ളത്.

3. ഈ ജില്ലയിൽ എല്ലാ സാമൂഹ്യ, സാംസ്കാരിക, രാഷ്ട്രീയ, മത, സാമുദായിക, പൊതു പരിപാടികൾക്കും, വിവാഹം, മരണാനന്തര ചടങ്ങുകൾക്കും പരമാവധി 50 പേർക്ക് പങ്കെടുക്കാവുന്നതാണ്.

  • കാറ്റഗറി ബി
  1. ജില്ലയിൽ ആശുപതിയിൽ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ള രോഗികളിൽ 10 ശതമാനത്തിൽ കൂടുതൽ കൊവിഡ് രോഗികൾ ആകുന്നുവെങ്കിൽ, ഐസിയുവിൽ പ്രവേശിപ്പിക്കപ്പെട്ട കൊവിഡ് രോഗികളുടെ നിരക്ക് ബേസ് ലൈൻ തീയതിയിൽ നിന്ന് (January 1) ഇരട്ടിയാവുകയാണെങ്കിൽ അവ കാറ്റഗറി ബിയിൽ ഉൾപ്പെടും.
  2. നിലവിൽ തിരുവനന്തപുരം, പാലക്കാട്, ഇടുക്കി, പത്തനംതിട്ട, വയനാട്ജില്ലകളാണ് കാറ്റഗറി ബിയിൽ ഉള്ളത്.
  3. ഇത്തരം ജില്ലകളിൽ സാമൂഹ്യ, സാംസ്‌കാരിക, രാഷ്ട്രീയ, മത, സാമുദായിക, പൊതു പരിപാടികൾ ഒന്നും തന്നെ അനുവദിക്കില്ല.
  4. മതപരമായ ആരാധനകൾ ഓൺലൈൻ ആയി മാത്രം നടത്തേണ്ടതാണ്. വിവാഹം, മരണാനന്തര ചടങ്ങുകൾക്ക് പരമാവധി 20 ആളുകളെ മാത്രമേ അനുവദിക്കൂ.

ALSO READ:സംസ്ഥാനത്ത് അതിതീവ്ര രോഗവ്യാപനം; സ്‌കൂളുകളും കോളജുകളും പൂർണമായും അടക്കില്ല, നിയന്ത്രണങ്ങള്‍ ശക്തമാക്കും

  • കാറ്റഗറി സി
  1. ജില്ലയിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ള രോഗികളിൽ 25 ശതമാനത്തിൽ കൂടുതൽ കൊവിഡ് രോഗികൾ ആകുന്നുവെങ്കിൽ, അവ കാറ്റഗറി സിയിൽ ഉൾപ്പെടും.
  2. നിലവിൽ ഒരു ജില്ലയും ഈ കാറ്റഗറിയിൽ ഇല്ല.
  3. ഇത്തരം ജില്ലകളിൽ സാമൂഹ്യ, സാംസ്കാരിക, രാഷ്ട്രീയ, മത, സാമുദായിക പൊതു പരിപാടികൾ ഒന്നും തന്നെ അനുവദിക്കില്ല.
  4. മതപരമായ ആരാധനകൾ ഓൺലൈൻ ആയി മാത്രം നടത്തേണ്ടതാണ്.
  5. വിവാഹം, മരണാനന്തര ചടങ്ങുകൾക്ക് പരമാവധി 20 ആളുകളെ മാത്രമേ അനുവദിക്കൂ.
  6. സിനിമ തിയേറ്ററുകൾ, സ്വിമ്മിംഗ് പൂളുകൾ, ജിമ്മുകൾ എന്നിവയുടെ പ്രവർത്തനം അനുവദിക്കില്ല.
  7. ബിരുദ- ബിരുദാനന്തര തലത്തിലെ ഫൈനൽ ഇയർ ക്ലാസുകളും, പത്ത്, പന്ത്രണ്ട് ക്ലാസുകളും ഒഴികെയുള്ള എല്ലാ ക്ലാസ്സുകളും (ട്യൂഷൻ സെന്‍ററുകൾ ഉൾപ്പെടെ) ഓൺലൈൻ സംവിധാനത്തിലൂടെ മാത്രമേ അനുവദിക്കൂ.
  8. റസിഡൻഷ്യൽ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾ ബയോ ബബിൾ മാതൃകയിൽ പ്രവർത്തിക്കുകയാണെങ്കിൽ ഇത് ബാധകമല്ല.

സി കാറ്റഗറിയിൽ വരുന്ന ജില്ലകളിൽ മാത്രമാണ് ബിരുദം (ഒന്നും രണ്ടും വർഷം) ബിരുദാനന്തര ബിരുദം (ആദ്യ വർഷം) ക്ലാസുകളും പ്ലസ് വൺ ക്ലാസുകളും ഓൺലൈൻ സംവിധാനത്തിലൂടെ മാറുന്നത്.

ABOUT THE AUTHOR

...view details