തിരുവനന്തപുരം:മനോഹരമായ ഉദ്യാനം, കുട്ടികൾക്ക് കളിച്ചു മറിയാൻ വിശാലമായ പാർക്ക്, തണല്‍ ആസ്വദിക്കാനുള്ള ഇരിപ്പിടങ്ങൾ, മിനിയേച്ചർ ട്രെയിൻ, കുടുംബത്തിനൊപ്പം ബോട്ടിങ്, ചെറിയ ഫ്ലോട്ടിങ് ബ്രിഡ്‌ജ് കടന്നാല്‍ സുന്ദരമായ ബീച്ച്... തിരുവനന്തപുരത്തുകാരുടെ സ്വകാര്യ അഹങ്കാരമാണ് എന്നും വേളി ടൂറിസ്റ്റ് വില്ലേജ്.. എന്നാല്‍ കൊവിഡ് കാലം സൃഷ്ടിച്ച പ്രതിസന്ധിയില്‍ ടൂറിസം കേന്ദ്രങ്ങൾ അടച്ചതോടെ വേളിയും വിസ്‌മൃതിയിലാണ്ടിരുന്നു.
വന്നു ഇളവുകൾ, കാണാം വേളിയുടെ സൗന്ദര്യം
കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവു വന്നതോടെ വേളി ടൂറിസ്റ്റ് വില്ലേജ് വീണ്ടും സജീവമായി. വേളിയിൽ എത്തുന്നവർക്ക് ആസ്വദിക്കാൻ ഏറെയുണ്ട്. വരും ദിവസങ്ങളില്‍ ബോട്ടിങ് അടക്കം സജീവമാകുന്നതോടെ കൂടുതല്‍ ആകർഷകമാകും വേളി.