കേരളം

kerala

ETV Bharat / city

കൊവിഡ് രോഗികള്‍ക്ക് ഇനി 'വീട്ടുകാരെ വിളിക്കാം'; പദ്ധതിക്ക് തുടക്കമായി - video call facility for covid patients news

രോഗിയുടെ വിവരങ്ങള്‍ എസ്എംഎസ് ആയി അയച്ചാല്‍ ബന്ധുക്കള്‍ക്ക് രോഗിയുമായി വീഡിയോ കോള്‍ വഴി സംസാരിക്കാനുള്ള സൗകര്യം ആരോഗ്യ പ്രവര്‍ത്തകര്‍ ഒരുക്കും.

വീട്ടുകാരെ വിളിക്കാം പദ്ധതി പുതിയ വാര്‍ത്ത  വീട്ടുകാരെ വിളിക്കാം പദ്ധതി തുടങ്ങി വാര്‍ത്ത  വീട്ടുകാരെ വിളിക്കാം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് വാര്‍ത്ത  വീട്ടുകാരെ വിളിക്കാം പദ്ധതി ഉദ്ഘാടനം വാര്‍ത്ത  വീട്ടുകാരെ വിളിക്കാം ആരോഗ്യമന്ത്രി വാര്‍ത്ത  covid patients gets video call facility news  video call facility for covid patients news  trivandrum medical college video call facility news
കൊവിഡ് രോഗികള്‍ക്ക് ഇനി 'വീട്ടുകാരെ വിളിക്കാം'; പദ്ധതിക്ക് തുടക്കമായി

By

Published : Jun 25, 2021, 7:34 PM IST

തിരുവനന്തപുരം: കൊവിഡ് ചികിത്സയിൽ കഴിയുന്ന രോഗികള്‍ക്ക് വീഡിയോ കോള്‍ വഴി വീട്ടിലേക്ക് വിളിക്കാന്‍ സൗകര്യമൊരുക്കുന്ന 'വീട്ടുകാരെ വിളിക്കാം' പദ്ധതി പ്രവര്‍ത്തന സജ്ജമായി. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലാണ് പദ്ധതി ആരംഭിച്ചത്.

7994 77 1002, 7994 77 1008, 7994 77 1009, 7994 33 1006, 956 777 1006 എന്നി നമ്പരുകളിലൂടെ എസ്എംഎസ് അയക്കാനും വിളിക്കാനും കഴിയും. ബുക്ക് ചെയ്യുന്ന വീട്ടുകാരെ വൈകുന്നേരം മൂന്ന് മുതല്‍ അഞ്ച് മണിവരെ വീഡിയോ കോള്‍ വഴി തിരികെ വിളിക്കും. പദ്ധതിയുടെ ഉദ്ഘാടനം ആരോഗ്യമന്ത്രി വീണ ജോര്‍ജ് കഴിഞ്ഞ ദിവസം നിര്‍വഹിച്ചിരുന്നു.

Read more: 'വീട്ടുകാരെ വിളിക്കാം'; കൊവിഡ് രോഗികള്‍ക്ക് പുതിയ പദ്ധതിയുമായി തിരുവനന്തപുരം മെഡിക്കല്‍ കോളജ്

മാനസിക സംഘര്‍ഷം കുറയ്ക്കും

മെഡിക്കല്‍ കോളജ് അലുമിനി അസോസിയേഷന്‍റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. കൊവിഡ് രോഗികളുടെ ചികിത്സാ വിവരങ്ങളും ആരോഗ്യ സ്ഥിതിയും ബന്ധുക്കള്‍ക്കും അറിയുന്നതിന് പദ്ധതി സഹായകമാകും. ആശുപത്രി ഇന്‍ഫര്‍മേഷന്‍ വിഭാഗത്തില്‍ ഇതിനായി മൂന്ന് പേരെ പ്രത്യേകം നിയമിച്ചിട്ടുണ്ട്.

എല്ലാ കൊവിഡ് വാര്‍ഡുകളിലും ഫോണും ടാബും നല്‍കിയാണ് പദ്ധതി നടപ്പിലാക്കുന്നത്. രോഗികളുടെ മാനസിക സംഘര്‍ഷങ്ങള്‍ കുറയ്ക്കാന്‍ പുതിയ സംവിധാനം സഹായകമാകുമെന്നാണ് ആരോഗ്യവകുപ്പിന്‍റെ വിലയിരുത്തല്‍.

For All Latest Updates

TAGGED:

ABOUT THE AUTHOR

...view details