കേരളം

kerala

ETV Bharat / city

പിഎസ്‌സി പരീക്ഷകള്‍ വ്യാഴാഴ്‌ച മുതല്‍ ; കൊവിഡ് ബാധിതര്‍ക്കും എഴുതാം - psc exam

കൊവിഡ് ബാധിതർക്ക് പരീക്ഷാകേന്ദ്രങ്ങളിൽ പ്രത്യേക മുറി.

പിഎസ്‌സി പരീക്ഷ പുതിയ വാര്‍ത്ത  കൊവിഡ് പിഎസ്‌സി പരീക്ഷ വാര്‍ത്ത  കൊവിഡ് ബാധിതന്‍ പിഎസ്‌സി പരീക്ഷ വാര്‍ത്ത  പിഎസ്‌സി പരീക്ഷ ജൂലൈ വാര്‍ത്ത  പിഎസ്‌സി പരീക്ഷ ജൂലൈയില്‍  psc exams latest malayalam news  psc exam begin july news  psc exams on july news  covid patients psc exam news  psc exam  covid psc exam
പിഎസ്‌സി പരീക്ഷകള്‍ ജൂലൈ ഒന്ന് മുതല്‍; കൊവിഡ് ബാധിതര്‍ക്കും പരീക്ഷയെഴുതാം

By

Published : Jun 30, 2021, 5:59 PM IST

തിരുവനന്തപുരം: കൊവിഡ് രണ്ടാംതരംഗത്തിന്‍റെയും ലോക്ക്ഡൗണിന്‍റെയും പശ്ചാത്തലത്തിൽ നിർത്തിവച്ച പിഎസ്‌സി പരീക്ഷകൾ ജൂലൈ ഒന്നിന് പുനരാരംഭിക്കും. രോഗ ബാധിതർക്കും പരീക്ഷയെഴുതാന്‍ അവസരമുണ്ട്. ഇവർക്കായി പരീക്ഷാകേന്ദ്രങ്ങളിൽ പ്രത്യേക മുറി സജ്ജീകരിക്കുമെന്ന് പിഎസ്‌സി അറിയിച്ചു.

കൊവിഡ് ബാധിതരായ ഉദ്യോഗാർഥികള്‍ പിപിഇ കിറ്റ് ധരിക്കേണ്ടതില്ല. ഏപ്രിൽ 20 മുതൽ മാറ്റിവച്ച പരീക്ഷകളിൽ 23 എണ്ണം ജൂലൈയിൽ നടത്തും. ജൂലൈയിൽ നടത്താനിരുന്ന മറ്റ് ആറ് പരീക്ഷകൾക്കും മാറ്റമുണ്ടാവില്ല. ജൂലൈ പത്തിന് നിശ്ചയിച്ചിരുന്ന ഡ്രൈവർ പരീക്ഷ ഓഗസ്റ്റിലേക്ക് മാറ്റിയിട്ടുണ്ട്.

Also read: കൊച്ചി മെട്രോ വ്യാഴാഴ്‌ച മുതൽ ; സര്‍വീസ് 53 ദിവസത്തിന് ശേഷം

വനംവകുപ്പിലേക്കുള്ള റേഞ്ച് ഫോറസ്റ്റ് ഓഫിസർ പരീക്ഷയാണ് വ്യാഴാഴ്‌ച നടക്കുക. എഴുതുമെന്ന് ഉറപ്പുനൽകിയവർക്ക് അഡ്‌മിഷന്‍ ടിക്കറ്റ് പ്രൊഫൈലിൽ ലഭ്യമാക്കിയിട്ടുണ്ട്. ഇതിന്‍റെ പകർപ്പും തിരിച്ചറിയൽ രേഖകളുമായി പരീക്ഷ തുടങ്ങുന്നതിന് അരമണിക്കൂർ മുമ്പ് ഹാജരാകണം.

കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് പരീക്ഷ. കൂടുതൽ വിവരങ്ങൾക്ക് 94464 45483, 0471 2546246 എന്നീ നമ്പറുകളിൽ വിളിക്കാം.

ABOUT THE AUTHOR

...view details