തിരുവനന്തപുരം:സംസ്ഥാനത്ത് രണ്ട് പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് വൈറസ് ബാധിച്ചവരുടെ എണ്ണം 16 ആയി. 19 പേർക്കാണ് കേരളത്തില്‍ ഇതുവരെ രോഗം സ്ഥിരികരിച്ചത്. ഇവരില്‍ മൂന്ന് പേർ രോഗം ഭേദമായെന്നും മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. വിദേശത്ത് നിന്ന് എത്തിയ രണ്ട് പേര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. തിരുവനന്തപുരത്ത് നടത്തിയ വാർത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഖത്തറില്‍ നിന്നെത്തിയ തൃശൂര്‍ സ്വദേശിക്കും ദുബായില്‍ നിന്നെത്തിയ കണ്ണൂര്‍ സ്വദേശിക്കുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. തൃശൂര്‍ സ്വദേശിയെ തൃശൂർ ജനറല്‍ ആശുപത്രിയിയിലെ ഐസൊലേഷൻ വാർഡിലും കണ്ണൂര്‍ സ്വദേശിയെ പരിയാരം മെഡിക്കല്‍ കോളജിലെ ഐസൊലേഷൻ വാർഡിലും പ്രവേശിപ്പിച്ചു.
സംസ്ഥാനത്ത് രണ്ട് പേര്‍ക്ക് കൂടി കൊവിഡ് 19; ഒരാൾക്ക് കൂടി വൈറസ് ബാധയെന്ന് പ്രാഥമിക നിഗമനം
ഗള്‍ഫില്‍ നിന്നെത്തിയ തൃശൂര്‍, കണ്ണൂര്‍ സ്വദേശികള്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ഇറ്റലിയില്‍ നിന്നെത്തി തിരുവനന്തപുരത്ത് ചികിത്സയിലുള്ള ഒരാൾക്ക് വൈറസ് ബാധയെന്ന് പ്രാഥമിക നിഗമനം. ഇയാൾ തിരുവനന്തപുരം സ്വദേശി.
സംസ്ഥാനത്ത് രണ്ട് പേര്‍ക്ക് കൂടി കൊവിഡ് 19; ഒരാൾക്ക് കൂടി വൈറസ് ബാധയെന്ന് പ്രാഥമിക നിഗമനം
തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ വൈറസ് ബാധയുണ്ടെന്ന സംശയത്തെ തുടര്‍ന്ന് ഒരാൾ നിരീക്ഷണത്തിലാണ്. ഇറ്റലിയില്‍ നിന്നെത്തിയ തിരുവനന്തപുരം സ്വദേശിക്കാണ് വൈറസ് ബാധയുണ്ടെന്ന് പ്രാഥമിക പരിശോധനയില്‍ സ്ഥിരീകരിച്ചത്. ഇയാള്‍ വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുന്നിനിടയില്‍ ആരുമായെങ്കിലും ബന്ധപ്പെട്ടിട്ടുണ്ടോയെന്ന് പരിശോധിച്ചു വരികയാണെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കി. സംസ്ഥാനത്ത് കൊവിഡ് 19 പൂർണമായും നിയന്ത്രണ വിധേയമായിട്ടില്ലെന്ന് മുഖ്യമന്ത്രി അറിയിച്ചു.
Last Updated : Mar 12, 2020, 11:53 PM IST