കേരളം

kerala

ETV Bharat / city

സംസ്ഥാനത്ത് 70 ഹോട്ട്‌സ്‌പോട്ടുകള്‍; അഞ്ചെണ്ണം ഒഴിവാക്കി - kerala covid hotspot

പാലക്കാട്, കണ്ണൂര്‍, കൊല്ലം ജില്ലകളിലെ പഞ്ചായത്തുകളാണ് പട്ടികയില്‍ പുതിയതായി ഇടം പിടിച്ചത്

70 ഹോട്ട്‌സ്‌പോട്ടുകള്‍  കൊവിഡ് ഹോട്ട്‌സ്‌പോട്ട് പട്ടിക  കേരളം കൊവിഡ് ഹോട്ട്‌സ്‌പോട്ട് പട്ടിക  kerala covid hotspot  hotspot new list in kerala
ഹോട്ട്‌സ്‌പോട്ട്

By

Published : Apr 22, 2020, 7:26 PM IST

തിരുവനന്തപുരം: സംസ്ഥാനത്തെ കൊവിഡ് ഹോട്ട്‌സ്‌പോട്ട് പട്ടിക പുതുക്കി. നിലവില്‍ 70 ഹോട്ട്‌സ്‌പോട്ടുകള്‍. അഞ്ച് പഞ്ചായത്തുകളെ പട്ടികയിൽ നിന്ന് ഒഴിവാക്കി. പുതിയതായി പാലക്കാട്, കണ്ണൂർ ജില്ലകളിൽ നിന്ന് നാലു വീതം പഞ്ചായത്തുകളെയും കൊല്ലം ജില്ലയിലെ കുളത്തൂപ്പുഴ പഞ്ചായത്തിനെയും പട്ടികയിൽ ഉൾപ്പെടുത്തി.

പാലക്കാട് ജില്ലയിൽ കുഴൽമന്ദം, വിളവൂർ, പുതുശ്ശേരി, പുതുപ്പരിയാരം പഞ്ചായത്തുകളാണ് പട്ടികയിലെത്തിയത്. കണ്ണൂർ ജില്ലയിൽ പാനൂർ നഗരസഭയും മുഴുപ്പിലങ്ങാട്, ചപ്പാരപ്പടവ്, മൊകേരി പഞ്ചായത്തുകളും പട്ടികയിലെത്തി. തിരുവനന്തപുരം ജില്ലയിലെ മലയിൻകീഴ്, കോഴിക്കോട് ജില്ലയിലെ നാദാപുരം, കാസർകോട് ജില്ലയിലെ ബദിയടുക്ക, കണ്ണൂർ ജില്ലയിലെ കതിരൂർ, ചൊക്ലി പഞ്ചായത്തുകൾ എന്നിവയെ പട്ടികയിൽ നിന്ന് ഒഴിവാക്കി.

ABOUT THE AUTHOR

...view details