തിരുവനന്തപുരം:സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം റിപ്പോര്‍ട്ട് ചെയ്‌തു. ജൂണ്‍ 12ന് മരിച്ച തിരുവനന്തപുരം വഞ്ചിയൂര്‍ സ്വദേശി എസ്. രമേശന്‍ (67) എന്ന വ്യക്തിയുടെ പരിശോധന ഫലമാണ് പോസിറ്റീവായത്. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 20 ആയി. ശ്വാസകോശ ഹൃദയസംബന്ധമായ അസുഖങ്ങൾക്ക് ദീർഘകാലമായി ചികിത്സയിലായിരുന്നു. അതേ സമയം രമേശന്‍റെ സ്രവ പരിശോധന വൈകിയെന്ന ആരോപണവും ഉയരുന്നുണ്ട്. ശ്വാസ തടസത്തെ തുടർന്ന് ജൂൺ 10ന് മെഡിക്കൽ കോളജിൽ എത്തിയിട്ടും സ്രവ പരിശോധന നടത്തിയില്ല. മെയ് 23 മുതൽ 28 വരെ ജനറൽ ആശുപത്രിയിലും ചികിത്സയിലായിരുന്നു. ഇവിടെയും പരിശോധന നടത്തിയില്ല. ഗുരുതര ശ്വാസകോശ രോഗവുമായി വരുന്നവരെ കൊവിഡ് പരിശോധനയ്ക്ക് വിധേയമാക്കണമെന്നാണ് മാനദണ്ഡം. ഇത് പാലിച്ചില്ല. അതേ സമയം രമേശന് എവിടെ നിന്ന് രോഗം എവിടെ നിന്ന് ബാധിച്ചു എന്നതും വ്യക്തമല്ല.
കേരളത്തില്‍ കൊവിഡ് മരണം 20ആയി - covid death
കേരളത്തില്‍ കൊവിഡ് മരണം 20ആയി
17:50 June 15
ജൂണ്‍ 12ന് തലസ്ഥാനത്ത് മരിച്ചയാളുടെ പരിശോധനാ ഫലം പോസിറ്റീവ്
Last Updated : Jun 15, 2020, 8:48 PM IST