തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് കൺട്രോൾ റൂമുകൾ പുനരാരംഭിച്ചു. പൊതുജനങ്ങൾക്ക് കൊവിഡുമായി ബന്ധപ്പെട്ട സംശയങ്ങൾ തീർക്കുന്നതിനും പ്രധാന വിവരങ്ങൾ കൈമാറാനും കോൾ സെന്‍റർ വഴി സാധിക്കും. ഈ വിവരങ്ങൾ തുടർ നടപടികൾക്കായി അതാത് ജില്ലകളിലേക്കും വകുപ്പുകളിലേക്കും കൈമാറും. കൊവിഡിനെക്കുറിച്ചുള്ള പൊതുജനങ്ങളുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ ആരോഗ്യ വകുപ്പ് ജീവനക്കാർ കോൾ സെന്‍ററിൽ ഉണ്ടാകും.
കോൾ സെന്‍റർ നമ്പറുകൾ
0471 2309250
2309251