തിരുവനന്തപുരം: ഓണാഘോഷങ്ങൾക്ക് ശേഷം സംസ്ഥാനത്ത് കൊവിഡ് കേസുകൾ കുത്തനെ ഉയരുമെന്ന് ആരോഗ്യ വിദഗ്‌ധർ. ഒരാഴ്‌ചക്കുള്ളിൽ പ്രതിദിന രോഗികളുടെ എണ്ണം 25000 മുതൽ 40000 വരെയായി വർധിക്കുമെന്നാണ് വിലയിരുത്തൽ. സെപ്റ്റംബറിൽ രോഗികളുടെ എണ്ണം നാല് ലക്ഷം വരെ ഉയരുമെന്നുമാണ് മുന്നറിയിപ്പ്.
മൂന്നുമാസത്തിനിടെ ശനിയാഴ്‌ച രോഗ സ്ഥിരീകരണ നിരക്ക് 17 ശതമാനം കടന്നിരുന്നു. ഞായറാഴ്‌ച ഇത് 16.4 ശതമാനമായിരുന്നു. ഇളവുകൾ പ്രഖ്യാപിച്ച് രണ്ടാഴ്‌ച കഴിയുമ്പോൾ ടിപിആർ നിരക്ക് വലിയ തോതിൽ ഉയരുകയാണ്. രോഗികളുടെ എണ്ണം കൂടുന്ന സാഹചര്യത്തിൽ കടുത്ത നിയന്ത്രണങ്ങളിലേക്ക് സർക്കാർ കടക്കുമെന്നാണ് സൂചന.