തിരുവനന്തപുരം: കൊവിഡ് മൂന്നാം തരംഗം കുറഞ്ഞതോടെ തിരുവനന്തപുരം ജില്ലയെ സി കാറ്റഗറിയിൽ നിന്ന് ഒഴിവാക്കി. ഇതോടെ തലസ്ഥാനത്ത് നിലനിന്ന പ്രത്യേക നിയന്ത്രണങ്ങളിൽ ഇളവുകൾ വരുത്തും. സിനിമ തിയേറ്ററുകൾ, ജിംനേഷ്യങ്ങൾ തുടങ്ങിയവ പ്രവർത്തിപ്പിക്കാം.
കഴിഞ്ഞ ദിവസം ചേർന്ന കൊവിഡ് അവലോകന യോഗത്തിലാണ് തീരുവനന്തപുരത്തെ സി-യിൽ നിന്ന് ബി-കാറ്റഗറിയിലേക്ക് മാറ്റിയത്. സാമൂഹിക, സാമൂദായിക, രാഷ്ട്രീയ പരിപാടികൾക്കുള്ള വിലക്ക് അവസാനിപ്പിക്കും. മതപരമായ ചടങ്ങുകൾ ഓൺലൈനായേ നടത്താവു എന്ന നിബന്ധന മാറ്റും.
ജില്ലയിൽ ശനിയാഴ്‌ച 5002 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. 8,954 പേര്‍ രോഗമുക്തരായി. രോഗം സ്ഥിരീകരിച്ച് 43,673 പേര്‍ ചികിത്സയിലുണ്ട്. നിലവിൽ സംസ്ഥാനത്ത് കൊല്ലം ജില്ല മാത്രമാണ് സി കാറ്റഗറിയിലുള്ളത്. അതേ സമയം വ്യാപനം കണക്കിലെടുത്ത് തുടങ്ങിയ ഞായറാഴ്‌ച ലോക്ക് ഡൗൺ തുടരും.
ആരാധനാലയങ്ങളിൽ 20 പേർക്ക് പങ്കെടുക്കാൻ അനുമതി നൽകി. സാഹചര്യങ്ങൾ കണക്കിലെടുത്ത് കൂടുതൽ ഇളവുകൾ നൽകുന്ന കാര്യം സർക്കാർ തീരുമാനിക്കുമെന്നും അറിയിച്ചു.
READ MORE:രോഗവ്യാപനം കുറയുന്നു; കൂടുതൽ ഇളവുകൾ, ഞായറാഴ്ച ആരാധനയ്ക്ക് അനുമതി