കേരളം

kerala

ETV Bharat / city

സംസ്ഥാനത്ത് 8764 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു - കേരളത്തിന്‍റെ കൊവിഡ് കണക്ക്

ovid Breaking  Kerala Covid Breaking  കൊവിഡ് കണക്ക്  കേരളത്തിന്‍റെ കൊവിഡ് കണക്ക്  കൊവിഡ് കേസ് കേരളത്തില്‍
സംസ്ഥാനത്ത് 8764 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

By

Published : Oct 13, 2020, 6:04 PM IST

Updated : Oct 13, 2020, 10:27 PM IST

17:19 October 13

21 കൊവിഡ് മരണങ്ങള്‍ ഇന്ന് റിപ്പോര്‍ട്ട് ചെയ്തു. 95407 നിലവില്‍ ചികിത്സയിലുണ്ട്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 7723 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.

സംസ്ഥാനത്ത് 8764 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം:സംസ്ഥാനത്ത് 8764 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 21 കൊവിഡ് മരണങ്ങള്‍ ഇന്ന് റിപ്പോര്‍ട്ട് ചെയ്തു. മലപ്പുറം 1139, എറണാകുളം 1122, കോഴിക്കോട് 1113, തൃശൂര്‍ 1010, കൊല്ലം 907, തിരുവനന്തപുരം 777, പാലക്കാട് 606, ആലപ്പുഴ 488, കോട്ടയം 476, കണ്ണൂര്‍ 370, കാസര്‍കോട് 323, പത്തനംതിട്ട 244, വയനാട് 110, ഇടുക്കി 79 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.  

ആലപ്പുഴ ഒറ്റമശേരി സ്വദേശി ഫ്രാന്‍സിസ് (68), നീര്‍ക്കുന്നം സ്വദേശി ഗോപി (76), വള്ളിക്കുന്ന് സ്വദേശി അജയകുമാര്‍ (51), കോമന സ്വദേശി പുരുഷന്‍ (81), എറണാകുളം മുളവുകാട് സ്വദേശിനി മേരി ബാബു (69), പുതുവൈപ്പ് സ്വദേശിനി സി.എസ്. പുഷ്പരാജി (38), തോറ്റകാട്ടുകര ടി.എ. മുഹമ്മദ് അഷ്‌റഫ് (68), ഉദയംപേരൂര്‍ സ്വദേശി എന്‍.എന്‍. വിശ്വംഭരന്‍ (65), മലപ്പുറം മഞ്ചേരി സ്വദേശി കൃഷ്ണദാസ് (67), കൊടൂര്‍ സ്വദേശിനി തായുമ്മ (70), വല്ലിലാപുഴ സ്വദേശി മുഹമ്മദ് (87), കോഴിക്കോട് നരിക്കുന്നി സ്വദേശി അബ്ദുറഹ്മാന്‍ (68), ബാലുശേരി സ്വദേശി ആര്യന്‍ (70), പെരുവാറ്റൂര്‍ സ്വദേശി ബീരാന്‍ (47), കണ്ണാങ്കര സ്വദേശി ചെറിയേക്കന്‍ (73), മേപ്പയൂര്‍ സ്വദേശി കുഞ്ഞബ്ദുള്ള (65), വടകര സ്വദേശി സെയ്ദ് അബു തങ്ങള്‍ (68), അവിദനല്ലൂര്‍ സ്വദേശി പ്രഭാകര്‍ (67), പന്നിയങ്കര സ്വദേശി മമ്മൂകോയ (82), കണ്ണൂര്‍ എരഞ്ഞോളി സ്വദേശി അമര്‍നാഥ് (69), കാസര്‍കോട് ചെങ്കള സ്വദേശി അബ്ദുള്ള (66), എന്നിവരാണ് മരണമടഞ്ഞത്. ഇതോടെ ആകെ മരണം 1046 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കും.  

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 36 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 85 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 8039 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 528 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. മലപ്പുറം 1040, എറണാകുളം 949, കോഴിക്കോട് 1049, തൃശൂര്‍ 950, കൊല്ലം 862, തിരുവനന്തപുരം 680, പാലക്കാട് 575, ആലപ്പുഴ 459, കോട്ടയം 435, കണ്ണൂര്‍ 333, കാസര്‍കോട് 308, പത്തനംതിട്ട 224, വയനാട് 104, ഇടുക്കി 71 എന്നിങ്ങനേയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.  

76 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. തിരുവനന്തപുരം 24, കൊല്ലം 16, മലപ്പുറം 11, എറണാകുളം, കോഴിക്കോട് 5 വീതം, പത്തനംതിട്ട, ഇടുക്കി, തൃശൂര്‍ 3 വീതം, ആലപ്പുഴ, കോട്ടയം 2 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 7723 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 815, കൊല്ലം 410, പത്തനംതിട്ട 203, ആലപ്പുഴ 534, കോട്ടയം 480, ഇടുക്കി 129, എറണാകുളം 1123, തൃശൂര്‍ 650, പാലക്കാട് 385, മലപ്പുറം 772, കോഴിക്കോട് 1236, വയനാട് 122, കണ്ണൂര്‍ 442, കാസര്‍കോട് 422 പേരുടെയും പരിശോധനാ ഫലമാണ് ഇന്ന് നെഗറ്റീവായത്. ഇതോടെ 95,407 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 2,07,357 പേര്‍ ഇതുവരെ കൊവിഡില്‍ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,82,000 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,54,841 പേര്‍ വീട്- ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്‍റൈനിലും 27,159 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2925 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 48,253 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെന്‍റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആന്റിജന്‍ അസ്സെ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 36,76,682 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.

ഇന്ന് 11 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. കോട്ടയം ജില്ലയിലെ ഭരണങ്ങാനം (കണ്ടൈന്‍മെന്‍റ് സോണ്‍ വാര്‍ഡ് 7), തലയോലപ്പറമ്പ് (2), കങ്ങഴ (9), എറണാകുളം ജില്ലയിലെ ആമ്പല്ലൂര്‍ (സബ് വാര്‍ഡ് 14), മുളന്തുരുത്തി (സബ് വാര്‍ഡ് 9, 13), പാറക്കടവ് (സബ് വാര്‍ഡ് 17), തൃശൂര്‍ ജില്ലയിലെ എടത്തുരുത്തി (15), ചേലക്കര (11), പത്തനംതിട്ട ജില്ലയിലെ തോട്ടപ്പുഴശേരി (സബ് വാര്‍ഡ് 6, 13), ഇടുക്കി ജില്ലയിലെ ചക്കുപള്ളം (സബ് വാര്‍ഡ് 2, 13, 14), വയനാട് ജില്ലയിലെ മൂപ്പൈനാട് (സബ് വാര്‍ഡ് 4) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍.

15 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ ആകെ 660 ഹോട്ട് സ്‌പോട്ടുകളാണുള്ളത്. വ്യാപാര കേന്ദ്രങ്ങളില്‍ സാമൂഹ്യ അകലം പാലിക്കണം. ഇടുക്കിയില്‍ സഞ്ചാരികള്‍ എത്തി തുടങ്ങിയിട്ടുണ്ട്. സഞ്ചാരികളെ നിരീക്ഷിക്കാന്‍ പ്രത്യേക സംവിധാനം ഒരുക്കും. കോഴിക്കോട് ജില്ലയില്‍ മാര്‍ക്കറ്റുകള്‍ അടച്ചിടുന്നത് ജനങ്ങള്‍ക്ക് പ്രയാസമുണ്ടാക്കുന്നുണ്ട്. ഇവ നിയന്ത്രണങ്ങളോടെ തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കി. വയനാട് ജില്ലയിലെ ആധിവാസി ഊരുകളില്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. മാനന്തവാടിയില്‍ പോസ്റ്റ് കൊവിഡ് സെന്‍റര്‍ ആരംഭിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.  

Last Updated : Oct 13, 2020, 10:27 PM IST

ABOUT THE AUTHOR

...view details