തിരുവനന്തപുരം: മുഖ്യമന്ത്രി അല്ല ഏത് ദേവേന്ദ്രന്‍ പറഞ്ഞാലും പ്രതിപക്ഷത്തിന്‍റെ ധര്‍മം നിര്‍വഹിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ജനങ്ങളുടെ സംശയവും ബുദ്ധിമുട്ടും സര്‍ക്കാരിന്‍റെ അനാസ്ഥയും ചൂണ്ടി കാട്ടാനുള്ള അവകാശം പ്രതിപക്ഷത്തിനുണ്ട്. കൊവിഡ് 19 സംബന്ധിച്ച് സര്‍ക്കാര്‍ തെറ്റായ സമീപനം സ്വീകരിക്കുന്നത് ശരിയല്ല. ഒരു ദിവസം ആറ് വാര്‍ത്ത സമ്മേളനം നടത്തേണ്ട കാര്യമില്ല. മുഖ്യമന്ത്രി സ്വപ്ന ലോകത്താണ്. പ്രതിപക്ഷത്തെ ശത്രുപക്ഷത്ത് നിര്‍ത്തിയാണ് ആരോഗ്യമന്ത്രിയും മുഖ്യമന്ത്രിയും പ്രവര്‍ത്തിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് വിമര്‍ശിച്ചു.
കൊവിഡ് 19; മുഖ്യമന്ത്രി സ്വപ്നലോകത്തെന്ന് രമേശ് ചെന്നിത്തല
"ഒരു ദിവസം ആറ് വാര്‍ത്ത സമ്മേളനം നടത്തേണ്ട കാര്യമില്ല. മുഖ്യമന്ത്രി സ്വപ്ന ലോകത്താണ്" - പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
സൈബര്‍ സഖാക്കളുടെ ആക്രമണത്തിനു മുന്നില്‍ മുട്ട് മടക്കില്ല. ജനങ്ങള്‍ ഇക്കാര്യം തിരിച്ചറിയുമെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി. പ്രളയ ഫണ്ട് സിപിഎമ്മുകാര്‍ വീതവെക്കുന്ന നടപടിയോട് യോജിക്കാനാകില്ല. പ്രളയ ഫണ്ട് വെട്ടിക്കുന്ന തരത്തിലേക്ക് ഭരിക്കുന്ന പാര്‍ട്ടി നീങ്ങിയത് ദൗര്‍ഭാഗ്യകരമാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. നിയസഭയില്‍ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതില്‍ ശക്തമായ പ്രതിഷേധം സ്പീക്കറെ അറിയിച്ചു. അഡ്‌വൈസറി കമ്മിറ്റിയില്‍ കൂടുതല്‍ കാര്യങ്ങള്‍ ഉന്നയിക്കുമെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.