തിരുവനന്തപുരം: വി.എസ് അച്യുതാനന്ദനെതിരായ അപകീർത്തി കേസ് നാളെ തിരുവനന്തപുരം പ്രിൻസിപ്പൽ സബ് കോടതി പരിഗണിക്കും. സോളാർ തട്ടിപ്പിനായി മുന്‍ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ നേതൃത്വത്തില്‍ കമ്പനി ഉണ്ടാക്കി തട്ടിപ്പ് നടത്തിയെന്നായിരുന്നു ആരോപണം. സ്വകാര്യ ചാനലിന്‍റെ അഭിമുഖത്തിലാണ് ഉമ്മന്‍ചാണ്ടിക്കെതിരെ വി.എസ് അച്യുതാനന്ദന്‍ അഴിമതി ആരോപണം ഉന്നയിച്ചത്.
വിഎസ് അച്യുതാനന്ദനെതിരായ അപകീര്‍ത്തി കേസ് കോടതി നാളെ പരിഗണിക്കും - oommen chandi solar case vs achuthanandhan news
സോളാർ തട്ടിപ്പിനായി മുന്‍ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ നേതൃത്വത്തില്‍ കമ്പനി ഉണ്ടാക്കി തട്ടിപ്പ് നടത്തിയെന്നായിരുന്നു വി.എസ് അച്യുതാനന്ദന്‍റെ ആരോപണം.

വിഎസ് അച്യുതാനന്ദനെതിരായ അപകീര്‍ത്തി കേസ് കോടതി നാളെ പരിഗണിക്കും
ഉമ്മൻചാണ്ടി അഴിമതിക്കാരനാണെന്ന ധാരണ പൊതു സമൂഹത്തിൽ ഉണ്ടാക്കിയെടുക്കുവാൻ വി.എസിന്‍റെ ആരോപണം കാരണമായെന്ന് ഉമ്മൻചാണ്ടി കോടതയിൽ നേരിട്ടെത്തി മൊഴി നൽകിയിരുന്നു. കേസില്‍ പത്ത് ലക്ഷം രൂപ നഷ്‌ടപരിഹാരവും ആവശ്യപ്പെട്ടിരുന്നു. അതേ സമയം, ലോക്ക്‌ഡൗണ്‍ സാഹചര്യം നിലനിൽക്കുന്നതിനാല്‍ കേസിന്‍റെ നടപടികൾ കോടതി മാറ്റിവയ്ക്കും.
Also read: സഭയ്ക്ക് പുറത്ത് രാഷ്ട്രീയം പറയുമെന്ന സ്‌പീക്കറുടെ പ്രസ്‌താവനയോട് വിയോജിച്ച് പ്രതിപക്ഷം